വൈത്തിരി: ബത്തേരി ലാൻഡ് അക്വിസിഷൻ ഓഫീസിലെ റെവെന്യു ഇൻസ്‌പെക്ടർ വൈത്തിരി 'ബൈത്തുൽ അഞ്ജും' വീട്ടിൽ മുഹമ്മദ് സാദിഖ്(54 ) വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും വിരമിച്ച പരേതനായ ഷേക്ക് മൊയ്തീന്റെ മകനാണ്. പ്യാരിയാണ് മാതാവ്.
ചേലോട് പള്ളിക്കു സമീപമുള്ള വീട്ടിൽ വെച്ച ഇന്നലെ വൈകിട്ട് കുഴഞ്ഞുവീഴുകയായിരുന്നു. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഉടനെ മരണപ്പെടുകയായിരുന്നു. ജില്ലയിലെ വിവിധ വില്ലേജോഫീസുകളിൽ വില്ലേജോഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റോഷൻ, മക്കൾ: ഡോ. അനീസ, അഞ്ജും. സഹോദരങ്ങൾ: സീനത്ത്, ഷെയ്ഖ് ബാബു, രഹന ഷാഹിൻ .