Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിയുടെയും...

മന്ത്രിയുടെയും എം.എൽ.എയുടെയും കൈയേറ്റം:  റവന്യൂ മന്ത്രി റിപ്പോർട്ട് തേടി

text_fields
bookmark_border
മന്ത്രിയുടെയും എം.എൽ.എയുടെയും കൈയേറ്റം:  റവന്യൂ മന്ത്രി റിപ്പോർട്ട് തേടി
cancel

തിരുവനന്തപുരം: കുട്ടനാട് മാര്‍ത്താണ്ഡം കായലിലെ ഭൂമിയില്‍ മന്ത്രി തോമസ് ചാണ്ടിയുടെ ടൂറിസം കമ്പനി മണ്ണിട്ട് നികത്തിയതിലും പി.വി.  അൻവർ എം.എൽ.എയുടെ കൈയേറ്റത്തിലും മന്ത്രി ഇ. ചന്ദ്രശേഖരൻ കലക്ടർമാരോട് വിശദമായ റിപ്പോർട്ട് തേടി. കോഴിക്കോട്, ആലപ്പുഴ കലക്ടർമാരോട് റിപ്പോർട്ട് ആവശ്യപ്പെ​െട്ടന്ന് മന്ത്രി അറിയിച്ചു.

അന്വേഷണത്തിൽ നിയമലംഘനം കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ സർക്കാറിനും പാർട്ടിക്കും മുൻവിധികളില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ഇതിനെക്കുറിച്ച് പ്രതികരിക്കുകയുള്ളൂ. ഭൂമി കൈയേറ്റ വിവാദത്തിൽ മന്ത്രി തോമസ്​ ചാണ്ടിക്കെതിരെയും പി.വി. അൻവർ എം.എൽ.എക്കെതി​െരയും ആരോപണങ്ങൾ ശക്തമാവുന്നതിനിടെയാണ് റവന്യൂ മന്ത്രിയുടെ പ്രതികരണം.

കുട്ടനാട്ടിൽ മാത്തൂർ ദേവസ്വം ഭൂമി കൈയേറിയെന്ന ആരോപണമാണ് മന്ത്രി തോമസ്​ ചാണ്ടിക്കെതിരെ ഉയർന്നിരിക്കുന്നത്. എന്നാൽ, മാത്തൂർ കുടുംബക്കാർ പതിറ്റാണ്ടുകൾക്ക് മുമ്പ് കാഞ്ഞൂർ കടുംബത്തിന് കൈമാറിയതാണ് ഈ ഭൂമിയെന്നും മാത്തൂർ ദേവസ്വവുമായി ഇടപാടില്ലെന്നുമാണ് തോമസ്​ ചാണ്ടിയുടെ വാദം. അതേസമയം, ആലപ്പുഴ കലക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ നിയമലംഘനങ്ങളൊന്നും ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും റവന്യൂ അധികൃതർ വ്യക്തമാക്കി.  


പി.വി. അൻവറി​െൻറ ഉടമസ്ഥതയിൽ കക്കാടംപൊയിലിലെ വാട്ടർ തീം പാർക്ക് നിയമലംഘനം നടത്തി നിർമിച്ചതാണെന്നാണ് ആരോപണത്തെക്കുറിച്ച് കലക്ടറുടെ റിപ്പോർട്ട് നിർണായകമാവും. മലിനീകരണ നിയന്ത്രണ ബോർഡ് അൻവറി​െൻറ പാർക്കിനുള്ള അനുമതി നേര​േത്ത നിഷേധിച്ചിരുന്നു. എന്നാൽ, കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി പാർക്കിനുള്ള അനുമതി റദ്ദാക്കിയിട്ടില്ല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newse chandrasekaranthomas chandimalayalam newsP.V Anwar
News Summary - Revenue minister statement-Kerala news
Next Story