Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നികുതി കൂട്ടാതെ വരുമാനം കൂട്ടാമെന്ന്​ തെളിയിച്ചു -മുഖ്യമന്ത്രി

text_fields
bookmark_border
vd satheeshan
cancel

തി​രു​വ​ന​ന്ത​പു​രം: നി​കു​തി നി​ര​ക്കു​ക​ൾ കൂ​ട്ടാ​തെ സ​ർ​ക്കാ​റി​ന്‍റെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ത്തെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്​​ത​മാ​ക്കി. ഉ​പ​ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക​ൾ​ക്ക്​ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് സ​മാ​ന കാ​ല​യ​ള​വി​ൽ മൂ​ല​ധ​ന ചെ​ല​വി​ലും ത​ന​ത് വ​രു​മാ​ന​ത്തി​ലും വ​ലി​യ വ​ള​ർ​ച്ച​യു​ണ്ടാ​യി. സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന​ത് വ​രു​മാ​ന​ത്തി​ൽ 6,486 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ​തി​നാ​റ​ര ശ​ത​മാ​ന​ത്തി​ല​ധി​കം വ​ള​ർ​ച്ച​യാ​ണ് കാ​ണി​ക്കു​ന്ന​ത്. നോ​ൺ-​ടാ​ക്സ് വ​രു​മാ​ന​ത്തി​ൽ 21.12 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി. ജി.​എ​സ്.​ടി ച​രി​ത്ര​ത്തി​ലെ ഉ​യ​ർ​ന്ന വ​രു​മാ​ന​വും കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചു. ഒ​ക്​​ടോ​ബ​ർ 27 വ​രെ 28 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് മൂ​ല​ധ​ന നി​ക്ഷേ​പ​ത്തി​ൽ 57 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ഓ​ണ​ക്കാ​ല​ത്ത് വി​പ​ണി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ണം എ​ത്തി​ക്കാ​ൻ സാ​ധി​ച്ച​ത് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് ഉ​ണ​ർ​വേ​കി​യെ​ന്നും ഈ ​നേ​ട്ട​ങ്ങ​ളി​ൽ മാ​ത്രം തൃ​പ്ത​ര​ല്ലെ​ന്നും വ​ലി​യ ല​ക്ഷ്യ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ വ​രു​മാ​നം വ​ർ​ധി​ച്ചു​വെ​ന്ന് ക​രു​തി നി​ർ​ത്തി​ല്ല, ഖ​ജ​നാ​വ് നി​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. നി​ക്ഷേ​പം വ​രും. ഇ​പ്പോ​ൾ താ​ൻ ദാ​രി​ദ്ര്യം പ​റ​യാ​റി​​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. നെ​ടു​മ്പാ​ശ്ശേ​രി വാ​ഹ​നാ​പ​ക​ട​ത്തി​ൽ പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത്​​നി​ന്ന് വീ​ഴ്ച​യു​മു​ണ്ടാ​യി​ല്ല. ചേ​രാ​ന​ല്ലൂ​രി​ൽ പൊ​ലീ​സി​ന്​ വീ​ഴ്ച സം​ഭ​വി​ച്ചു. അ​തി​നാ​ലാ​ണ്​ വീ​ഴ്ച വ​രു​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​പ്പോ​ൾ ബാ​ഗു​മെ​ടു​ത്ത്​ വീ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Revenue Increased Without Tax Hike, Proved in 5 Months: Kerala CM
Next Story