Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം. മാണി വെട്ടിയ...

കെ.എം. മാണി വെട്ടിയ ജേക്കബിനെ കരുണാകരൻ മന്ത്രിയാക്കിയെന്ന്​ വെളിപ്പെടുത്തൽ

text_fields
bookmark_border
km mani
cancel



കോട്ടയം: കെ.എം.മാണി നിർദേശിക്കാതിരുന്നിട്ടും കേരള കോൺഗ്രസി​െൻറ മന്ത്രിയായി ടി.എം. ജേക്കബിനെ കെ.കരുണാകരൻ തീരുമാനിച്ചതായി വെളിപ്പെടുത്തൽ. കെ.എം. മാണിയും കരുണാകരനും തമ്മിലുള്ള അകൽച്ചയായിരുന്നു ഇതിനുകാരണമെന്നും കേരള കോൺഗ്രസ്​ നേതാവും മുൻ എം.പിയുമായ പി.സി. തോമസ്​. 'ചരിത്രം എന്നിലൂടെ' യെന്ന അദ്ദേഹത്തി​െൻറ ഓർമക്കുറിപ്പിലാണ്​ വെളിപ്പെടുത്തൽ.

കേന്ദ്രമന്ത്രിയാകാനുള്ള കെ.എം. മാണിയുടെ ശ്രമങ്ങളെ കരുണാകരൻ പിന്തുണച്ചിരുന്നില്ല. ഇത്​ ഇവർക്കിടയിലെ അകൽച്ച വർധിപ്പിച്ചു. ഇതിനുപിന്നാലെ കെ.കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ കെ.എം. മാണി ത​െൻറ പാർട്ടി മന്ത്രിമാരുടെ പേര്​ പറയാനായി അദ്ദേഹത്തെ കണ്ടു. ലീഡറുടൻ നിങ്ങളുടെ രണ്ടാമത്തെ മന്ത്രി ആരാണെന്നായിരുന്നു ചോദിച്ചത്​. ഇതിന്​ ആദ്യമന്ത്രിയുടെ പേര്​ പറയേണ്ടേയെന്ന്​ മാണി ചോദിച്ചപ്പോൾ 'അത്​ ഞാൻ എഴുതിക്കഴിഞ്ഞു, ടി.എം. ജേക്കബ്​' എന്നായിരുന്നുവെന്ന്​ ലീഡറുടെ മറുപടി-പുസ്​തകത്തിൽ പറയുന്നു.

സ്വന്തം പേരിനൊപ്പം മറ്റൊരു എം.എൽ.എയുടെ പേരായിരുന്നു ലീഡർക്ക്​ കൊടുക്കാനായി കെ.എം. മാണി എഴുതിക്കൊണ്ടുപോയത്​​. കരുണാകര​െൻറ ഇടപെടലിൽ ഇത്​ മാറിമറിഞ്ഞു. ഇതോടെ എതിരാളിയായിരുന്ന ജേക്കബിനെ മാണിക്ക്​ മന്ത്രിയായി അംഗീകരിക്കേണ്ടിവന്നു.

കോൺഗ്രസ്​ പിന്തുണയുണ്ടായിരുന്ന ചന്ദ്രശേഖര​െൻറ കേന്ദ്ര മന്ത്രിസഭയിൽ മന്ത്രിയാകാനുള്ള കെ.എം. മാണിയുടെ നീക്കങ്ങളും വിശദമായി പരാമർശിക്കുന്നുണ്ട്​. മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസി​െൻറ പ്രതിനിധി ഉണ്ടാവണമെന്ന് ചന്ദ്രശേഖരന്‍ താൽപര്യം പ്രകടിപ്പിച്ചതി​െൻറ അടിസ്​ഥാനത്തിൽ കെ.എം. മാണിയുടെ പേര്​ അന്ന്​ എം.പിയായിരുന്ന ഞാൻ നിർദേശിക്കുകയായിരുന്നുവെന്ന്​ തോമസ്​ പറയുന്നു. അന്നത്തെ ജനതാദള്‍ നേതാവ് സുബ്രഹ്മണ്യന്‍സ്വാമിയെ അറിയിക്കുകയും ചെയ്തു. എന്നാൽ, കെ.കരുണാകരന്​ വലിയ താൽപര്യമുണ്ടായിരുന്നില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ക്കും താൽപര്യമില്ലായിരുന്നു. ഇതോടെ കരുണാകര​​​െൻറ എതിർപ്പ്​ കുറക്കാനായി ​ കെ.എം. മാണി അദേഹത്തെ നേരിൽകണ്ട്​ ചര്‍ച്ച നടത്തി. ഇതിൽ ലീഡര്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന്​ കെ.എം. മാണി തുറന്നു പറയുകയും ചെയ്തു.

ജോസ്​.കെ.മാണിക്ക്​ മത്സരിക്കാനായി ഏറ്റുമാനൂരിൽനിന്ന്​ തോമസ്​ ചാഴിക്കാടനെ മാറ്റാൻ മാണി ശ്രമിച്ചു. കടുത്തുരുത്തിക്ക്​ ചാഴിക്കാടനെ മാറ്റാനായിരുന്നു നീക്കം. താൻ എതിർത്തു. ഇതോടെ ചാഴിക്കാടൻ ഏറ്റുമാനൂരിൽതന്നെ മത്സരിക്കുകയും വിജയിക്കുകയും ചെയ്​തു. ഇതാണ്​ താനും കെ.എം. മാണിയും തമ്മിലുള്ള അകൽച്ച വർധിക്കാൻ ഇടയാക്കിയതെന്നും തോമസ്​ പറയുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KM Manik karunakaran
News Summary - Revealing that Karunakaran has made TN Jacob the minister who cut KM Mani
Next Story