Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറവന്യൂ ജീവനക്കാർ ...

റവന്യൂ ജീവനക്കാർ  ഇന്ന് കൂട്ട അവധിയെടുത്ത്​ പ്രതിഷേധിക്കും 

text_fields
bookmark_border
റവന്യൂ ജീവനക്കാർ  ഇന്ന് കൂട്ട അവധിയെടുത്ത്​ പ്രതിഷേധിക്കും 
cancel

തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ന്ന വി​ജി​ല​ൻ​സ്​ രാ​ജ്​ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച കൂ​ട്ട അ​വ​ധി​യെ​ടു​ത്ത്​ പ്ര​തി​ഷേ​ധി​ക്കും. 

ചെ​മ്പ​നോ​ട്​ വി​ല്ലേ​ജി​ൽ ക​ർ​ഷ​ക​ൻ ആ​ത്​​മ​ഹ​ത്യ ​െച​യ്​​ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​സ്​​ഥാ​ന​ത്തെ മു​ഴു​വ​ൻ റ​വ​ന്യൂ ജീ​വ​ന​ക്കാ​രെ​യും അ​ഴി​മ​തി​ക്കാ​രാ​യി ചി​ത്രീ​ക​രി​ച്ച്​ വി​േ​ല്ല​ജ്​ ഒാ​ഫി​സു​ക​ളി​ൽ റെ​യ്​​ഡ്​ ന​ട​ത്തി വി​ജി​ല​ൻ​സ് പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ​ൻ. ര​വി​കു​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

വ​കു​പ്പി​ൽ നി​ല​നി​ൽ​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ നൂ​ലാ​മാ​ല​ക​ളാ​ണ്​ പൗ​ര​ന്​ മി​ക്ക​പ്പോ​ഴും നീ​തി​നി​ഷേ​ധി​ക്ക​പ്പെ​ടാ​ൻ കാ​ര​ണം. എ​ന്നാ​ൽ ഇ​തി​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം താ​ഴെ​ത്ത​ട്ടി​െ​ല ജീ​വ​ന​ക്കാ​രാ​ണ്​ ഏ​ൽ​േ​ക്ക​ണ്ടി​വ​രു​ന്ന​ത്. 68ലെ ​സ്​​റ്റാ​ഫ്​ പാ​റ്റേ​ൺ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്​​ക​രി​ക്കാ​ത്ത​തും ഭൗ​തി​ക​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്​​ത​ത​യും റീ​സ​ർ​​േ​വ​യി​ലെ അ​പാ​ക​ത​ക​ളു​മാ​ണ്​ വി​ല്ലേ​ജ്​ ഒാ​ഫി​സു​ക​ളി​ലെ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണം. അ​തി​ന്​ ജീ​വ​ന​ക്കാ​രെ ബ​ലി​യാ​ടാ​ക്കാ​ൻ പാ​ടി​െ​ല്ല​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsemployees strikerevanue departmentmalayalam news
News Summary - revanue department employees strike -kerala news
Next Story