വിരമിച്ച എസ്.ഐക്ക് കോവിഡ് ഡ്യൂട്ടിക്കിടെ യാത്രയയപ്പ്
text_fieldsചാരുംമൂട്: മികച്ച സേവനത്തിന് ഡി.ജി.പിയുടെ അംഗീകാരം നേടിയിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് ഡ്യൂട്ടിക്കിടെ യാത്രയയപ്പ്. ഒന്നരമാസം വിശ്രമരഹിതമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങിലായിരുന്ന നൂറനാട് സബ് ഇൻസ്പെക്ടർ പന്തളം സ്വദേശി റജൂബ്ഖാനാണ് കഴിഞ്ഞദിവസം വിരമിച്ചത്. ചാരുംമൂട് ജങ്ഷനിൽ കോവിഡ് ഡ്യൂട്ടിയുടെ അവസാന നിമിഷമായിരുന്നു യാത്രയയപ്പ്.
കോവിഡ് ചട്ടങ്ങൾ പാലിച്ച് നടന്ന യാത്രയയപ്പിൽ ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി. കോര പൊന്നാടയണിയിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. കായംകുളം ഡിവൈ.എസ്.പി ആർ. ബിനു, നൂറനാട് സി.ഐ വി.ആർ. ജഗദീഷ്, എസ്.ഐ വി. ബിജു, സീനിയർ സി.പി.ഒ റജികുമാർ തുടങ്ങിയവർ പങ്കെടുത്തു. 33 വർഷത്തെ സേവനത്തിനുശേഷമാണ് റജൂബ്ഖാൻ വിരമിച്ചത്. ഒന്നര വർഷംമുമ്പ് സബ് ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ചതോടെയാണ് നൂറനാട് സ്റ്റേഷനിൽ എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.