റിട്ട. എ.എസ്.ഐ റോഡരികിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം
text_fieldsഗാന്ധിനഗർ (കോട്ടയം): റിട്ട. എസ്.ഐയെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊലപാതകമെ ന്ന സംശയത്തെ തുടർന്ന് അയൽവാസിയെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. തെള്ളകം മുടിയൂർക് കര പറയ കാവിൽ വീട്ടിൽ സി.ആർ. ശശിധരനെയാണ് (62) ഞായറാഴ്ച രാവിലെ ആറ് മണിയോടെ മരിച്ചനില യിൽ കണ്ടത്.
ഗാന്ധിനഗർ മെഡിക്കൽ കോളജ് റോഡിൽനിന്ന് എസ്.എൻ.ഡി.പി ശാഖ മന്ദിരത്തി ലേക്കുള്ള റോഡിലാണ് മൃതദേഹം കണ്ടത്. പുലർച്ച അഞ്ചുമണിയോടെ വീട്ടിൽനിന്ന് നടക്കാനി റങ്ങിയതാണ്. ആറുമണിയോടെ അതുവഴി വന്ന കാൽനടക്കാരാണ് രക്തത്തിൽ കുളിച്ച് മരിച്ചുകിടന്ന ശശിധരനെ കണ്ടത്. ഉടൻ ബന്ധുക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തലയുടെ പിൻഭാഗത്ത് അടിയേറ്റ നിലയിലാണ്. കഴുത്തിനും ഇടതുകൈക്കും മുറിവുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം തെള്ളകത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.
വിവരമറിഞ്ഞ് ജില്ല പൊലീസ് മേധാവി സ്ഥലത്തെത്തി. മൃതദേഹം കണ്ടെത്തിയ ഭാഗത്തും സമീപ പ്രദേശങ്ങളിലും ഡിവൈ.എസ്.പി, സി.ഐ എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽനിന്ന് ഗ്രേഡ് എസ്.ഐ ആയിരിക്കെയാണ് ശശിധരൻ വിരമിച്ചത്. ഇദ്ദേഹവും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ. ഭാര്യ: വടവാതൂർ ചിറ്റിലക്കാട് കുടുംബാംഗം സുമ. മക്കൾ: പ്രനൂപ്, പ്രീത (ഇരുവരും അയർലൻഡിൽ നഴ്സുമാർ).
ശശിധരെൻറ മരണവുമായി ബന്ധപ്പെട്ട് അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെ ഭാര്യയും നിരീക്ഷണത്തിലാണ്. ശശിധരൻ മരിച്ചുകിടന്ന സ്ഥലത്തിന് സമീപത്തുനിന്ന് ചെരിപ്പ് കണ്ടെത്തിയിരുന്നു. ചെരിപ്പിൽനിന്ന് മണംപിടിച്ച പൊലീസ് നായ് സമീപത്തെ തോടിന് സമീപം എത്തി. ഈ ചെരിപ്പ് അയൽവാസിയുടെതാണോയെന്ന് ഉറപ്പിക്കാനുള്ള പരിശോധനയും രാത്രി പൊലീസ് നടത്തി.
കസ്റ്റഡി വാർത്ത നിഷേധിച്ച ഗാന്ധിനഗർ പൊലീസ് കൊലപാതകമാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും വ്യക്തമാക്കി. സംഭവത്തിൽ വിശദാന്വേഷണം നടക്കുകയാണെന്ന് എസ്.എച്ച്.ഒ അനൂപ് ജോസ് പറഞ്ഞു. 2014 മുതൽ അയൽവാസിയുമായി നിലനിന്ന വഴിത്തർക്കം മരണത്തിന് കാരണമായെന്ന സംശയമാണ് ശശിധരെൻറ ബന്ധുക്കൾ ഉന്നയിക്കുന്നത്. ഇതുസംബന്ധിച്ച കേസ് ഹൈകോടതിയിലുമുണ്ട്. എല്ലാ ദിവസവും പുലർച്ച അഞ്ചിന് വീട്ടിൽനിന്ന് നടക്കാൻ ഇറങ്ങുന്ന പതിവുണ്ടായിരുന്നു ശശിധരന്. ഇതറിയാവുന്ന ആരോ കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
