Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മാ​ധ്യ​മ​ത്തി​ൽ​നി​ന്ന്​ വി​ര​മി​ച്ചു

text_fields
bookmark_border
madhyamam
cancel
camera_alt

കെ. ​മു​ഹ​മ്മ​ദ്​ ബ​ഷീ​ർ, കെ. ​ഉ​മ്മ​ർ, ടി.​കെ. മു​ഹ​മ്മ​ദ്​ സ​ലീം, എ.​ഇ. ബ​ഷീ​ർ 

കോ​ഴി​ക്കോ​ട്​: ദീ​ർ​ഘ​കാ​ലം മാ​ധ്യ​മം ദി​ന​പ​ത്ര​ത്തി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ച്ച പ്രൊ​ഡ​ക്​​ഷ​ൻ സൂ​പ്പ​ർ​വൈ​സ​ർ കെ. ​മു​ഹ​മ്മ​ദ്​ ബ​ഷീ​ർ, ഡി.​ടി.​പി സൂ​പ്പ​ർ​വൈ​സ​ർ എ.​ഇ. ബ​ഷീ​ർ, സീ​നി​യ​ർ ഡ്രൈ​വ​ർ ടി.​കെ. മു​ഹ​മ്മ​ദ്​ സ​ലീം, സീ​നി​യ​ർ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്​ കെ. ​ഉ​മ്മ​ർ എ​ന്നി​വ​ർ സ​ർ​വി​സി​ൽ​നി​ന്നു വി​ര​മി​ച്ചു.

1987ൽ ​മാ​ധ്യ​മ​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ കോ​ഴി​ക്കോ​ട്​ മാ​യ​നാ​ട്​ സ്വ​ദേ​ശി​യാ​യ കെ. ​മു​ഹ​മ്മ​ദ്​ ബ​ഷീ​ർ 34 വ​ർ​ഷ​ത്തെ സ​ർ​വി​സി​നു​ശേ​ഷ​മാ​ണ്​ വി​ര​മി​ക്കു​ന്ന​ത്.കോ​ഴി​ക്കോ​ട്, കൊ​ച്ചി, ക​ണ്ണൂ​ർ എ​ന്നീ യൂ​നി​റ്റു​ക​ളി​ൽ ജോ​ലി ചെ​യ്​​തു.ഭാ​ര്യ: ഷം​ഷാ​ദ്, മ​ക്ക​ൾ: നി​ദ ബ​ഷീ​ർ (ഗ​ൾ​ഫ്), നി​ദാ​ൽ ബ​ഷീ​ർ (വി​ദ്യാ​ർ​ഥി).

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ എ.​ഇ. ബ​ഷീ​ർ 27 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ്​ വി​ര​മി​ക്കു​ന്ന​ത്.1994 ജ​നു​വ​രി​യി​ൽ മാ​ധ്യ​മ​ത്തി​ൽ പ്ര​വേ​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി യൂ​നി​റ്റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ: ലൈ​ല ബാ​നു, മ​ക്ക​ൾ: മു​ഹ്​​സി​ന, ഹ​സ്​​ന (വി​ദ്യാ​ർ​ഥി​ക​ൾ).

കോ​ഴി​ക്കോ​ട്​ ചേ​ന്ദ​മം​ഗ​ലൂ​ർ സ്വ​ദേ​ശി​യാ​യ ടി.​കെ. മു​ഹ​മ്മ​ദ്​ സ​ലീം 32 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ്​ വി​ര​മി​ക്കു​ന്ന​ത്. 1989 ഏ​പ്രി​ലി​ൽ സ​ർ​വി​സി​ൽ പ്ര​വേ​ശി​ച്ചു.മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്​ യൂ​നി​റ്റു​ക​ളി​ൽ ജോ​ലി ചെ​യ്​​തു. ഭാ​ര്യ: സ​ക്കീ​ന. മ​ക്ക​ൾ: സി​റാ​ജ്, സി​റാ​ൻ, ഷെ​റി​ൽ, സെ​ൻ​ഹ.

കോ​ഴി​ക്കോ​ട്​ ചെ​റു​വ​റ്റ സ്വ​ദേ​ശി​യാ​യ കെ. ​ഉ​മ്മ​ർ 28 വ​ർ​ഷം സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു.മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്​ യൂ​നി​റ്റു​ക​ളി​ൽ ജോ​ലി ചെ​യ്​​തു. ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾ: അ​ദീ​ബ്​ റ​ഹ്​​മാ​ൻ, ന​ദ, ന​ജാ ഹ​നാ​ൻ.

Show Full Article
TAGS:madhyamam 
News Summary - Retired from the madhyamam
Next Story