Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മാധ്യമ’ത്തിൽ നിന്ന് വിരമിച്ചു

text_fields
bookmark_border
madhyamam daily Retirement
cancel
camera_alt

പി.കെ. ജയപ്രകാശ്, കെ.ആർ. പ്രേമരാജൻ

കോഴിക്കോട്: ‘മാധ്യമം’ കോഴിക്കോട് യൂനിറ്റ് പ്രൊഡക്ഷൻ വിഭാഗത്തിലെ സീനിയർ പ്രിന്റർ പി.കെ. ജയപ്രകാശും കൊച്ചി യൂനിറ്റിലെ ചീഫ് ഡി.ടി.പി ഓപറേറ്റർ കെ.ആർ. പ്രേമരാജനും സർവിസിൽനിന്ന് വിരമിച്ചു.

1987 മേയിൽ ‘മാധ്യമ’ത്തിൽ ചേർന്ന ജയപ്രകാശ് 36 വർഷത്തെ സേവനത്തിനുശേഷമാണ് വിരമിച്ചത്. കണ്ണൂർ, മലപ്പുറം, കൊച്ചി, തിരുവനന്തപുരം യൂനിറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് കക്കോടി സ്വദേശിയാണ്. ഭാര്യ: സുജാത. മക്കൾ: ജിതിൻ പ്രകാശ്, സജിൻ പ്രകാശ്.

ലേഔട്ട് ആർട്ടിസ്റ്റായി 1993ൽ ‘മാധ്യമ’ത്തിൽ ചേർന്ന പ്രേമരാജൻ 29 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് വിരമിച്ചത്. കോഴിക്കോട്, കൊച്ചി, തൃശൂർ, തിരുവനന്തപുരം യൂനിറ്റുകളിലും കൊല്ലം ബ്യൂറോയിലും പ്രവർത്തിച്ചിട്ടുണ്ട്. ചേർത്തലക്കടുത്ത് അരൂർ സ്വദേശി. ലേഔട്ട് ആർട്ടിസ്റ്റും കാർട്ടൂണിസ്റ്റുമാണ്. ചിത്തിര അരൂർ, പ്രേംജി എന്നീ പേരുകളിൽ കാർട്ടൂൺ വരക്കാറുണ്ട്. ദീർഘകാലം ‘മാധ്യമം’ കൊച്ചി ലൈവിൽ ‘മച്ചാനും കുമ്പാരിയും’ കാർട്ടൂൺ പംക്തി വരച്ചിരുന്നു.

ഭാര്യ: പ്രിയദർശിനി. മക്കൾ: പ്രഗതി (വിദ്യാർഥിനി, ശ്രീനാരായണ ലോ കോളജ്, എറണാകുളം), പ്രണവ് (ബി.ബി.എം, ചിന്മയ കോളജ്, തൃപ്പൂണിത്തുറ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Retired from Madhyamam Daily
Next Story