Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമുക്ത ഭടനെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
കൊല്ലംപറമ്പിൽ ചിന്നുവില്ലയിൽ സജി വർഗീസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
dead body 98797
cancel

തിരുവല്ല: തിരുവല്ലയിലെ തിരുമൂലപുരത്ത് വിമുക്ത ഭടനെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലംപറമ്പിൽ ചിന്നുവില്ലയിൽ സജി വർഗീസിനെ (48 )യാണ് ബുധനാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ കഴുത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 10 വർഷമായി ഭാര്യയോടും മക്കളോടും അകന്ന് ഇയാൾ വീട്ടിൽ തനിച്ചായിരുന്നു താമസം. പിസ്റ്റൾ ഉപയോഗിച്ച് ഇയാൾ സ്വയം നിറയൊഴിച്ചതാകാം എന്നതാണ് തിരുവല്ല പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ 10 മണിയോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - retired army man found shot dead inside the house
Next Story