വിശ്രമകാലത്തും പ്രതിബദ്ധതയുള്ളവരാകണം -സാദിഖലി തങ്ങള്‍
text_fieldsറിട്ട. അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ടൗൺഹാളിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകലാണ് വിശ്രമകാലത്തും അധ്യാപകരിൽ നിന്നുണ്ടാവേണ്ടതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട്ട് ടൗൺഹാളിൽ റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ അംഗീകാരം എക്കാലവുമുള്ളവരാണ് അധ്യാപകസമൂഹം. രാജാക്കന്മാര്‍പോലും തങ്ങളുടെ അധ്യാപകരെ ആദരിക്കുന്നതാണ് ചരിത്രം. ഗുരുശിഷ്യ ബന്ധത്തിന്റെ പഴയ ഊഷ്മളത തിരികെപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീന് മദനി അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാഖ് ഉപഹാര സമര്‍പ്പണം നടത്തി. വി.എം. ഉമ്മര്‍, വി.പി. മൂസാന്‍കുട്ടി ഫാറൂഖി, പി.കെ.എം. അബ്ദുല്‍മജീദ് മദനി, ടി.പി. അബ്ദുല്‍ഹഖ്, ഉബൈദുല്ല താനാളൂര്‍, ടി. മുഹമ്മദലി എന്നിവർ സംസാരിച്ചു. കെ.കെ. അബ്ദുല്‍ജബ്ബാര്‍ സ്വാഗതം പറഞ്ഞു.
പ്രതിനിധി സമ്മേളനത്തില്‍ അബ്ദുല്ല കരുവാരക്കുണ്ട് അധ്യക്ഷത വഹിച്ചു. പി.ടി. ഹാരിസ്, കെ. അബ്ദുസ്സലാം സുല്ലമി, എന്‍.പി. അബ്ദുല്‍ റഷീദ്, എം. മൂസ മിഷ്കാത്തി എന്നിവർ സംസാരിച്ചു. ‘ആവിഷ്കാര സ്വാതന്ത്ര്യം പരിധിവിടുന്നുവോ?’ വിഷയത്തില്‍ നടന്ന ടേബിള്‍ ടോക്കില്‍ എ. മുഹമ്മദ് പുത്തൂര്‍, പി.വി. അബ്ദുല്‍സലാം എന്നിവർ സംസാരിച്ചു.
‘ചേര്ന്നുനില്ക്കാം, ചേര്‍ത്തുനിര്‍ത്താം’ വിഷയത്തിലുള്ള സെമിനാറില്‍ സലീം ഫാറൂഖി, കെ. മോയിന്‍കുട്ടി, ടി.എ. സലാം, മുഹമ്മദ് മൂസ അല്ഖര്ളി, ശിഹാബ് പൂക്കോട്ടൂർ തുടങ്ങിയവർ സംസാരിച്ചു. ‘വിശ്രമജീവിതത്തിലെ പ്രചോദനവഴികള്‍’ വിഷയത്തില്‍ പ്രമുഖര്‍ പങ്കെടുത്തു. ഡോ. കെ.വി. വീരാന്‍ മൊയ്തീന്, ഡോ. അബ്ദുല്‍ഹസീബ് മദനി, അബ്ദുല്‍ഹകീം നദ് വി, കെ.കെ. മുഹമ്മദ്, എം.പി. അബ്ദുല്‍ഖാദര്‍, സി.ടി. മുഹമ്മദ്, സി.ടി. കുഞ്ഞയമു, സി.എച്ച്. ഹംസ, ടി. മുഹമ്മദലി, ഇ.എ. റഷീദ്, മുസ്തഫ മുക്കോല, ഇ. മോയിന്‍ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

