സർക്കാർ നൽകാനുള്ള പണത്തിന് റിട്ട. ജഡ്ജി അയച്ചത് 41 കത്ത്; ഒന്നിനും മറുപടിയില്ല
text_fieldsകൊച്ചി: ജില്ല പൊലീസ് കംപ്ലയിൻറ് അതോറിറ്റി (ഡി.പി.സി.എ) ചെയർമാനായിരിക്കെ വാഹനത ്തിനും ഡ്രൈവർക്കുമായി ചെലവഴിച്ച നാലു ലക്ഷത്തോളം രൂപ തിരികെ കിട്ടാൻ റിട്ട. ജഡ്ജി സ ർക്കാറിന് അയച്ചത് 41 കത്ത്. സ്ഥാനമൊഴിഞ്ഞ് അഞ്ചുമാസമായിട്ടും കത്തിന് മറുപടി പേ ാലുമില്ല. റിട്ട. ജില്ല ജഡ്ജിയും ഹൈകോടതി മുൻ രജിസ്ട്രാറുമായ കോട്ടയം സ്വദേശി കെ.സി. ജോർജാണ് സ്വന്തം പോക്കറ്റിൽനിന്ന് സർക്കാറിനുവേണ്ടി ചെലവഴിച്ച പണത്തിനായി കാത്ത ിരിപ്പ് തുടരുന്നത്.
2013 മേയ് 15 മുതൽ 2019 മേയ് 14 വരെ രണ്ട് ടേമുകളിലായി മൂന്ന് വർഷം വീത മാണ് ജോർജ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന ദക്ഷിണമേഖലയുടെ ജില്ലതല പൊലീസ് കംപ്ലയിൻറ് അതോറിറ്റി ചെയർമാനായി പ്രവർത്തിച്ചത്.
Sതെക്കൻ മേഖലയുടെ സെൻട്രൽ ഓഫിസായി കോട്ടയത്തെ നിശ്ചയിച്ച് ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ ഉത്തരവുണ്ടായെങ്കിലും താൻ പിരിയുന്നതുവരെ ഒരു ജീവനക്കാരനെപ്പോലും നിയമിച്ചില്ലെന്ന് ജോർജ് പറയുന്നു. സിറ്റിങ് ആവശ്യങ്ങൾക്ക് ചെയർമാന് കാർ അനുവദിച്ചെങ്കിലും ഡ്രൈവറെ നൽകിയില്ല.
തുടർന്ന്, സർക്കാറിെൻറ അറിവോടെതന്നെ സ്വന്തം നിലക്ക് ശമ്പളം കൊടുത്ത് ഡ്രൈവറെയും സ്റ്റെനോഗ്രാഫറെയും നിയമിച്ചു. ബജറ്റിൽ സമയാസമയം ഫണ്ട് വകയിരുത്തിയെങ്കിലും ഡി.പി.സി.എക്ക് കിട്ടിയില്ല. വാഹനത്തിെൻറ ഇന്ധനം, സർവിസ് ചാർജ്, ഇൻഷുറൻസ്, ഡ്രൈവറുടെയും സ്റ്റെനോഗ്രാഫറുടെയും ശമ്പളം എന്നീ ഇനങ്ങളിൽ സ്വന്തം പോക്കറ്റിൽനിന്ന് 4,03,177 രൂപ ചെലവഴിച്ചു. വിവിധ ജില്ലകളിൽ സിറ്റിങ് നടത്തിയതിന് ടി.എയും ലഭിച്ചിട്ടില്ല.
ആവശ്യമായ ഫണ്ടും ജീവനക്കാരെയും അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറി എന്നിവർക്കെല്ലാമായി 41 കത്തയച്ചെങ്കിലും ഒന്നിനുപോലും മറുപടി ലഭിച്ചില്ല. ഇതോടെ കത്തെഴുത്തും നിർത്തി. ജോർജ് ഇപ്പോൾ കോട്ടയത്ത് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
