എൻ.ഐ.ടിയിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ പ്രതികാര നടപടി
text_fieldsചാത്തമംഗലം (കോഴിക്കോട്): എൻ.ഐ.ടിയിൽ രാത്രി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് നടന്ന സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥികൾെക്കെതിരെ പ്രതികാര നടപടിക്ക് നീക്കം. നേതൃത്വം നൽകിയവരെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ അഞ്ച് വിദ്യാർഥികളിൽനിന്ന് 33 ലക്ഷത്തിലധികം രൂപ പിഴയീടാക്കാനും അച്ചടക്കനടപടി സ്വീകരിക്കാനുമാണ് നീക്കം.
ഇതിന്റെ ഭാഗമായി വൈശാഖ് പ്രേംകുമാർ, കൈലാഷ് നാഥ്, ഇർഷാദ് ഇബ്രാഹിം, ജെ. ആദർശ്, ബെൻ തോമസ് എന്നീ അഞ്ചു വിദ്യാർഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. 2024 മാർച്ച് 22നാണ് എൻ.ഐ.ടിയിൽ രാത്രി നിയന്ത്രണത്തിനെതിരെ സമരം നടന്നത്. വിദ്യാർഥികൾ രാത്രി 11നുമുമ്പ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്നും അതിനുശേഷം കാമ്പസിനകത്ത് ഉണ്ടാകരുതെന്നുമുള്ള നിയമം നടപ്പാക്കിത്തുടങ്ങിയതിനെതിരെയാണ് പ്രതിഷേധം നടന്നത്.
ലൈബ്രറിയും കാന്റീനും അടക്കമുള്ളവ രാത്രി 11നുമുമ്പ് അടക്കണമെന്നും നിർദേശിച്ചിരുന്നു. വിദ്യാർഥികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം എന്നായിരുന്നു അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

