Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tariq Anwar
cancel
Homechevron_rightNewschevron_rightKeralachevron_rightശ്രീധരന്‍റെ ബി.ജെ.പി...

ശ്രീധരന്‍റെ ബി.ജെ.പി പ്രവേശനം തട്ടിപ്പ്​, കേരളത്തിൽ കോൺഗ്രസ്​ മികച്ച നേട്ടമുണ്ടാക്കും -താരിഖ്​ അൻവർ

text_fields
bookmark_border

ന്യൂഡൽഹി: മെട്രോമാൻ ഇ. ശ്രീധരൻറെ ബി.ജെ.പി പ്ര​േവശനം തട്ടിപ്പാണെന്ന്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി താരിഖ്​ അൻവർ. കേരളത്തിൽ എൽ.ഡി.എഫും ​യു.ഡി.എഫും തമ്മിലാണ്​ മത്സര​ം. ബി.ജെ.പിക്ക്​ ചെയ്​ത്​ ജനങ്ങൾ വോ​ട്ട്​ പാഴാക്കില്ല. ബി.ജെ.പി സംസ്​ഥാനത്ത്​ നാമമാത്രമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ്​ ചുമതലയുള്ള വ്യക്തിയാണ്​ താരിഖ്​ അൻവർ.

ഇ. ശ്രീധരൻ മികച്ച സാ​േങ്കതിക വിദഗ്​ധനാണ്​. എന്നാൽ പൊതുജനങ്ങൾക്കിടയിൽ അദ്ദേഹം സ്വീകാര്യനല്ല. അതിനാൽ തന്നെ ​ശ്രീധരന്‍റെ ബി.ജെ.പി പ്രവേശനം രാഷ്​ട്രീയമായി മാറ്റം കൊണ്ടുവരില്ലെന്നും വാർത്ത ഏജൻസിയായ പി.ടി.ഐക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി സ്​ഥാനാർഥിയുടെ പേര്​ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രം കോൺഗ്രസിനില്ല. വോ​​ട്ടെടുപ്പിന്​ ശേഷം സമവായ ചർച്ചയിലൂടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും.

തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ അധികാരത്തിൽ വരും. തെരഞ്ഞെടുപ്പിലെ പ്രധാനവിഷയം എൽ.ഡി.എഫ്​ സർക്കാറിന്‍റെ കഴിഞ്ഞ അഞ്ചുവർഷത്തെ അഴിമതിയും കെടുകാര്യസ്​ഥതയുമാകും. ആഴക്കടൽ മത്സ്യബന്ധന വിവാദവും കോവിഡ്​ 19 കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതും എൽ.ഡി.എഫിന്​ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ജനപ്രിയനാണ്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കഴിഞ്ഞ ലോക്​സഭ തെ​രഞ്ഞെടുപ്പ്​ ഫലം പരിശോധിച്ചാൽ അത്​ മനസിലാകും. 20ൽ 19 സീറ്റും കോൺഗ്രസിന്​ ​േനടാനായി. കേരളത്തിൽ പ്രചരണം ശക്തമാക്കിയാൽ വലിയ നേട്ടം ​െകായ്യാൻ കോൺഗ്രസിന്​ സാധിക്കുമെന്നും താരിഖ്​ അൻവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E SreedharanTariq AnwarCongressUDFBJP
News Summary - Results will be in UDFs favour E Sreedharans entry a gimmick Tariq Anwar
Next Story