Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയന്ത്രണം...

നിയന്ത്രണം കടുപ്പിക്കുന്നു; മാളുകളിലും മാർക്കറ്റുകളിലും കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധം

text_fields
bookmark_border
covid restrictions
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയ​ന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് സർക്കാർ. കോവിഡ്​ പരിശോധനകൾ വർധിപ്പിക്കും. നാളെയും മറ്റന്നാളുമായി രണ്ടരലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും നിയന്ത്രണമേർപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനങ്ങൾ.

വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികള്‍ എന്നിവക്ക്​ മുന്‍കൂര്‍ അനുമതി വേണം. അടച്ചിട്ട സ്ഥലത്തെ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75ആയും തുറസ്സായ സ്ഥലത്തെ പരിപാടികളിൽ 150ആയും പരിമിതപ്പെടുത്തി.

ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവായവരോ, രണ്ട് ഡോസ്​ വാക്സിൻ എടുത്തവർക്കോ മാത്രമേ ഇനി ഷോപ്പിങ്​ മാളുകളിലും മാർക്കറ്റുകളിലും പ്രവേശനം അനുവദിക്കുകയുള്ളൂ. കണ്ടെയ്​ൻമെന്‍റ്​ സോണുകളില്‍ കര്‍ശന നിയന്ത്രണം തുടരണം.

സ്‌കൂള്‍ കുട്ടികള്‍ക്ക് ബസ് സൗകര്യം കൃത്യമായി ഏര്‍പ്പെടുത്താനും ട്യൂഷന്‍ സെന്‍ററുകളില്‍ ജാഗ്രത പുലര്‍ത്താനും നിർദേശമുണ്ട്​. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ പരിശോധിക്കും.

സംസ്ഥാനത്തിനായി കൂടുതൽ വാക്സിൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. ഈ മാസം 19 മുതൽ കൂടുതൽ മാസ് വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കാനും തീരുമാനമായി. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചാകും വാക്​സിനേഷൻ കേന്ദ്രങ്ങൾ വർധിപ്പിക്കുക.

വാക്സിൻ എത്തുന്ന മുറക്ക്​ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ വിപുലീകരിക്കും. ദിവസം രണ്ടര ലക്ഷം പേ​ വാക്സിനേഷന്​ വിധേയമാക്കാനാണ്​ തീരുമാനം. സംസ്ഥാനത്തെ ആശുപത്രികളിലെ ഐ.സി.യുകളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്​.

പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു സ്​ഥലങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കാൻ ആലോചിക്കുന്നുണ്ട്​. ഓൺലൈനായി നടത്തിയ യോഗത്തിൽ മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടർമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Guidelines​Covid 19Covid In Kerala
News Summary - restrictions tightened in kerala due to covid 19 cases rises
Next Story