Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാരവാഹനങ്ങൾക്ക്...

ഭാരവാഹനങ്ങൾക്ക് നിയന്ത്രണം: വയനാട് ചുരം വളവ് വീതി കൂട്ടൽ പുനരാരംഭിച്ചു

text_fields
bookmark_border
ഭാരവാഹനങ്ങൾക്ക് നിയന്ത്രണം: വയനാട് ചുരം വളവ് വീതി കൂട്ടൽ പുനരാരംഭിച്ചു
cancel

വൈ​ത്തി​രി: വ​യ​നാ​ട് ചു​ര​ത്തി​ലെ വ​ള​വു​ക​ളു​ടെ വീ​തി​കൂ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ൾ ബു​ധ​നാ​ഴ്ച പു​ന​രാ​രം​ഭി​ച്ചു. ആ​റാം വ​ള​വി​ലാ​ണ് പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം ക്ര​മീ​ക​രി​ച്ചാ​യി​രു​ന്നു പ​ണി തു​ട​ങ്ങി​യ​തെ​ങ്കി​ലും പ​ല​പ്പോ​ഴും ഗ​താ​ഗ​ത​കു​രു​ക്കു​ണ്ടാ​യി. റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. മ​ഴ ക​ന​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ബു​ധ​നാ​ഴ്ച മു​ത​ൽ ചു​ര​ത്തി​ലൂ​ടെ മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കോ​ഴി​ക്കോ​ട് ജി​ല്ല ക​ല​ക്ട​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഒ​രു മാ​സം മു​മ്പ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന വീ​തി​കൂ​ട്ട​ൽ പ്ര​വൃ​ത്തി​ക​ൾ ഇ​തി​നാ​യി കൊ​ണ്ടു​വ​ന്ന മ​ണ്ണു​മാ​ന്തി​യ​ന്ത്രം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് നീ​ട്ടി​വെ​ച്ച​ത്. വ​ലി​യ മ​ൾ​ട്ടി ആ​ക്‌​സി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര​ക്കാ​ണ് രാ​വി​ലെ ആ​റു​മ​ണി മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് ആ​ക്‌​സി​ലി​ൽ കൂ​ടു​ത​ലു​ള്ള ട്ര​ക്കു​ക​ൾ, ലോ​റി​ക​ൾ, ടാ​ങ്ക​റു​ക​ൾ, ട്രെ​യി​ല​റു​ക​ൾ, ക​ണ്ടെ​യ്ന​ർ വാ​ഹ​ന​ങ്ങ​ൾ, മ​റ്റ് വ​ലി​യ മ​ൾ​ട്ടി ആ​ക്‌​സി​ൽ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​ണ് നി​യ​ന്ത്ര​ണം. നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കാ​ൻ കോ​ഴി​ക്കോ​ട്, വ​യ​നാ​ട് പൊ​ലീ​സ് സം​യു​ക്ത​മാ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. ക​ൽ​പ​റ്റ​യി​ലും വൈ​ത്തി​രി​യി​ലു​മാ​യി ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ് ത​ട​യു​ക​യാ​ണ്. വി​വ​രം അ​റി​യാ​തെ​യെ​ത്തി​യ ച​ര​ക്കു​ലോ​റി ഡ്രൈ​വ​ർ​മാ​ര​ട​ക്കം വ​ല​ഞ്ഞു. വ​യ​നാ​ട്ടി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ഭാ​രം കൂ​ടി​യ വാ​ഹ​ന​ങ്ങ​ള്‍ കു​റ്റ്യാ​ടി, നാ​ടു​കാ​ണി ചു​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad churamKerala TransportRoad Widening
News Summary - Restrictions on heavy vehicles: Widening work on Wayanad Ghat road curves resumes
Next Story