ശബരിമലയിൽ അരവണ നിയന്ത്രണം തുടരുന്നു; ഒരാൾക്ക് ഒരു ടിൻ അരവണ മാത്രം!
text_fieldsപത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ അരവണ നിയന്ത്രണം തുടരുന്നു. ഒരു തീർത്ഥാടകന് ഒരു ടിൻ അരവണമാത്രമാണിപ്പോൾ നൽകുന്നത്. ഇത് ഭക്തരിൽ വലിയ നിരാശക്ക് വഴിവെക്കുകയാണ്. സന്നിധാനത്ത് പ്ലാന്റ് പുനർനിർമാണം നടക്കുന്നതിനാലാണ് ക്രമീകരണം. കഴിഞ്ഞ 20 ദിവസമായി നിർമാണപ്രവൃത്തികൾ കാരണം പ്ലാന്‍റ് അടച്ചിട്ടിരിക്കുകയാണ്.
കന്നിമാസ പൂജക്ക് നിയന്ത്രണമുണ്ടാകുമെന്ന് ദേവസ്വം ബോർഡ് വാർത്താകുറിപ്പ് ഇറക്കിയെങ്കിലും കരുതൽ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ വീഴ്ചവന്നെന്ന വിമർശനം ഉയരുന്നുണ്ട്. മാസപൂജക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ തിരക്ക് വന്നെന്നാണ് ബോർഡ് വിശദീകരണം. എന്നാൽ തിരക്ക് മുന്നിൽ കണ്ട് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയില്ലെന്നും വിമർശനമുണ്ട്. ഇന്നും നാളെയും അവധി ദിവസമായതിനാൽ തീർത്ഥാടകരുടെ തിരക്കും കൂടുതലാണ്. പ്രതിദിനം മൂന്നരലക്ഷം കണ്ടയ്നർ അരവണ എന്ന നിലയിലേക്ക് ഉത്പാദനം വർധിപ്പിക്കാനാണ് സന്നിധാനത്തെ പ്ലാന്‍റ് പുനർനിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

