Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗതാഗതക്കുരുക്ക്: മൂന്നാറിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

text_fields
bookmark_border
ശനി, ഞായർ ദിവസങ്ങളിലും സീസൺ വേളകളിലുമാണ് നിയന്ത്രണം
ഗതാഗതക്കുരുക്ക്: മൂന്നാറിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
cancel

തൊടുപുഴ: മൂന്നാറിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. മാട്ടുപ്പെട്ടി, രാജമല എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ശനി, ഞായർ ദിവസങ്ങളിലും സീസൺ വേളകളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തുക.

വലിയ ടൂറിസ്റ്റ് ബസുകൾക്കായി പ്രത്യേക പാർക്കിങ് സൗകര്യം ഒരുക്കാനാണ് തീരുമാനം. റോഡരികിലെ അനിയന്ത്രിത പാർക്കിങ് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ഗതാഗത പരിഷ്കരണ കമ്മിറ്റിയിലെ കൂടിയാലോചനകൾക്ക് ശേഷമാണ് മൂന്നാർ പഞ്ചായത്തിന്‍റെ തീരുമാനം. സഞ്ചാരികളുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി ജീപ്പ് സർവിസ് ക്രമീകരിക്കാൻ പ്രത്യേക ഉപസമിതി രൂപവത്കരിച്ചു. ജീപ്പ് അസോസിയേഷൻ, വിവിധ ട്രേഡ് യൂനിയനുകൾ, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന സമിതി ആർ.ടി.ഒ, പൊലീസ്, ലേബർ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് യാത്രാനിരക്ക് നിശ്ചയിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Traffic Congestion: Restrictions Imposed on Heavy Vehicles in Munnar
Next Story