Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി-ധനുഷ് കോടി...

കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം

text_fields
bookmark_border
കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം
cancel
Listen to this Article

അടിമാലി: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ചീയപ്പാറക്ക് സമീപം റോഡ് അപകടാവസ്ഥയിലായതിനാൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കോതമംഗലം സബ് ഡിവിഷണൽ അസി. എൻജിനീയർ ആണ് ഇക്കാര്യമറിയിച്ചത്.

കോതമംഗലത്ത് നിന്ന് അടിമാലി, മൂന്നാർ ഭാഗത്തേക്ക് വരുന്ന ചരക്ക് വാഹനങ്ങൾ നേര്യമംഗലത്ത് നിന്ന് പനംകുട്ടി വഴിയാണ് അടിമാലിക്ക് പോകേണ്ടത്. കൂടാതെ മൂന്നാർ, അടിമാലി ഭാഗത്ത് നിന്ന് വരുന്ന ചരക്ക് വാഹനങ്ങളും ഈ വഴി തന്നെ പോകണം.

ഈ ഭാഗത്ത് ഒറ്റവരി ട്രാഫിക്കിനാണ് അനുമതി. വെള്ളിയാഴ്ച മുതൽ റോഡ് നിർമാണം ആരംഭിക്കുമെന്നും അസി. എൻജിനീയർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:freight vehicles-Dhanushkodi National Highway
News Summary - Restriction on freight vehicles on Kochi-Dhanushkodi National Highway
Next Story