Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സിക്ക്​...

കെ.എസ്​.ആർ.ടി.സിക്ക്​ പോറലേൽക്കാൻ സമ്മതിക്കില്ല -മന്ത്രി ആന്‍റണി രാജു

text_fields
bookmark_border
antony raju
cancel

കൊല്ലം: കെ.എസ്​.ആർ.ടി.സിക്ക്​ പോറലേൽക്കാൻ പോലും സർക്കാർ സമ്മതിക്കില്ലെന്ന്​ മന്ത്രി ആന്‍റണി രാജു. കേരളത്തിന്‍റെ വികാരമായ കെ.എസ്​.ആർ.ടി.സിയെ നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്​.ആർ.ടി എംപ്ലോയീസ്​ അസോസിയേഷൻ (സി.ഐ.ടിയു) സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പുറത്താക്കേണ്ടി വന്ന 3500ഓളം എംപാനൽ ജീവനക്കാരിൽ തിരിച്ചെടുക്കാൻ ബാക്കിയുള്ള 500ഓളം പേർക്കും കരാർ അടിസ്ഥാനത്തിലോ ദിവസക്കൂലിക്കോ ഉടൻ നിയമനം നൽകും. കോടതി ഉത്തരവ്​ പ്രകാരം പി.എസ്​.സി റാങ്ക്​ ലിസ്റ്റിൽ ഉള്ളവർക്ക്​ ആദ്യപരിഗണന നൽകി. താൽക്കാലിക നിയമനത്തിന്​ താൽപര്യമുള്ളവർ 30നുള്ളിൽ അപേക്ഷിക്കണമെന്ന്​​ അറിയിച്ചിട്ടുണ്ട്​. അവരുടെ നിയമനം കഴിഞ്ഞാലുടൻ നിയമത്തിന്‍റെ സാധ്യമായ പഴുതുകൾ കണ്ടെത്തി, ബാക്കിയുള്ള എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കാൻ​ മാനേജ്​മെന്‍റിന്​ കർശന നിർദേശം നൽകിയിട്ടുണ്ട്​.

10 വർഷങ്ങൾക്ക്​ ശേഷം ആദ്യമായി ജീവനക്കാർക്ക്​ കോർപറേഷന്‍റെ വക യൂനിഫോം അടുത്തദിവസങ്ങളിൽ വിതരണം ചെയ്യും. ജീവനക്കാർക്ക്​ എതിരെ വിജിലൻസ്​ ഉൾപ്പെടെ കേസ്​ നടപടികൾ എത്രയും പെട്ടെന്ന്​ തീർപ്പാക്കി നിലവിലുള്ള കേസുകളുടെ എണ്ണം വൈകാതെ 500ന്​ താഴെ എത്തിക്കും.

ചില ജീവനക്കാർ സ്വിഫ്​റ്റ്​ സംവിധാനത്തോട്​ ചിറ്റമ്മനയം പുലർത്തുന്നത് ഒഴിവാക്കണം​. സ്വിഫ്​റ്റ്​ കെ.എസ്​.ആർ.ടി.സിയുടെ നവീകരണത്തിന്‍റെ ഭാഗമാണ്​. സ്വിഫ്​റ്റ്​ എത്ര വിജയിക്കുന്നോ കെ.എസ്​.ആർ.ടി.സിക്ക്​ അത്രയും നല്ലതാണെന്നും മന്ത്രി പറഞ്ഞു. തൊഴിലാളിവിരുദ്ധ നിലപാടുകളെടുത്താൽ സർക്കാർ മാനേജ്​മെന്‍റിന്‍റെ കൂടെ നിൽക്കില്ല. ഏറെ പരാതി ഉയർന്ന ട്രാൻസ്ഫർ മരവിപ്പിച്ചത്​ അതുകൊണ്ടാണ്​. സിംഗ്​ൾ ഡ്യൂട്ടി സമ്പ്രദായം അംഗീകൃത യൂനിയനുകളുടെ നിർദേശങ്ങൾക്ക്​ അനുസരിച്ച്​ മാത്രം നടപ്പാക്കിയാൽ മതിയെന്ന കർശന നിർദേശവും മാനേജ്​മെന്‍റിന്​ നൽകിയതായി മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Antony RajuKSRTC
News Summary - rest of the empaneled staff will be employed says Antony Raju
Next Story