Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭയിൽ...

നിയമസഭയിൽ ചട്ടവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്ന്​ സ്​പീക്കർ

text_fields
bookmark_border
നിയമസഭയിൽ ചട്ടവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്ന്​ സ്​പീക്കർ
cancel

തിരുവനന്തപുരം: നിയമസഭയില്‍ ചട്ടവിരുദ്ധമായി ഒന്നും  പ്രവര്‍ത്തിട്ടില്ലെന്ന്​ സ്പീക്കര്‍. ബുധനാഴ്ച ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ സ്പീക്കര്‍ പ്രവര്‍ത്തിച്ചത് ചട്ടങ്ങള്‍ക്ക് വിധേയമായാണെന്ന്​ സ്പീക്കറുടെ ഓഫിസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ഭരണപക്ഷത്തി​​െൻറയോ പ്രതിപക്ഷത്തിന്റെയോ ഇച്ഛയ്ക്കനുസരിച്ചല്ല സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത്. ചട്ടവിരുദ്ധമായി ഒന്നും സ്പീക്കര്‍ ചെയ്യാത്ത സാഹചര്യത്തില്‍ സഭാ നടപടികളെ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് ഖേദകരമാണ്.
ചോദ്യോത്തരവേളയില്‍ മറ്റു നടപടികള്‍ അനുവദനീയമല്ല.  സഭയിൽ ഇത്തരം ചട്ടങ്ങൾ പാലിച്ചുകൊണ്ട്​ മാത്രമേ മുന്‍കാലങ്ങളിലും പ്രതിപക്ഷനേതാക്കള്‍ സംസാരിക്കാറുള്ളൂ. പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും ഭാവിയിലും സംരക്ഷിക്കുമെന്നും കുറിപ്പിൽ സ്​പീക്കർ വ്യക്തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpeakerSri Ramakrishnan
News Summary - Respect opposition and worked within rules- Speaker
Next Story