റിസോഴ്‌സ്പേഴ്‌സൺ അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തുന്ന വിവിധ പദ്ധതികൾക്ക് വ്യാപക പ്രചരണം നൽകുന്നതിനും, ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് വിവിധ വകുപ്പ് ജീവനക്കാർ, ജനപ്രതിനിധികൾ, സ്‌കൂൾ, കോളജുകളിൽ ക്ലാസുകൾ നയിക്കുന്നതിന് താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷി മേഖലയിൽ പ്രവർത്തന പ്രാവീണ്യമുള്ള വരെ ഉൾപ്പെടുത്തി തയാറാക്കുന്ന റിസോഴ്‌സ് പാനലിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ/അഭിഭാഷകർ/സോഷ്യൽ വർക്കേഴ്‌സ്/ സൈക്കോളജിസ്റ്റ് എന്നിവർക്ക് അപേക്ഷിക്കാം. ആർ.സി.ഐ രജിസ്‌ട്രേഷൻ ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ സമൂഹ്യനീതി ഓഫീസർ അറിയിച്ചു.
യോഗ്യരായവർ ബയോഡാറ്റ സഹിതം പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സെപ്റ്റംബർ 13 നകം നേരിട്ട് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് 0471 2343241, 8281999002
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

