റിസോർട്ട് കൊലപാതകം: കൂട്ടുപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
text_fieldsകൽപറ്റ: റിസോർട്ട് ഉടമയെ കുത്തിക്കൊന്ന കേസിൽ കൂട്ടുപ്രതി മീനങ്ങാടി കൊളഗപ്പാറ ആവയൽ കല്ലുവെട്ടത്ത‌് കെ.ആർ. അനില ിെൻറ (38) അറസ്റ്റ് രേഖപ്പെടുത്തി. കത്തിക്കുത്തിനിടെ കൈക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ ക ോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ചെയ്ത് വൈകീട്ടാണ് കൽപറ്റയിലെത്തിച്ചത്. ഒന്നാംപ്രതി മീനങ്ങ ാടി ചെറുകാവിൽ രാജു (60) പൊലീസിൽ കീഴടങ്ങിയിരുന്നു.
കൽപറ്റ മണിയങ്കോടിനു സമീപം ഓടമ്പത്തെ വിസ‌്പറിങ് വുഡ‌്സ‌് റിസോർട്ട‌് നടത്തിയിരുന്ന ബത്തേരി മലവയൽ കൊച്ചുവീട്ടിൽ നെബു എന്നു വിളിക്കുന്ന വിൻസെൻറ് സാമുവലാണ് (52) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ മുഖ്യപ്രതി രാജുവിനെ പൊലീസ‌് കൊലപാതകം നടന്ന റിസോർട്ടിലെത്തിച്ച‌് തെളിവെടുത്തു. ഞായറാഴ‌്ച അനിലിനേയും ഇവിടെ എത്തിച്ച് തെളിവെടുക്കും. പിന്നീട് ഇവരെകോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ‌് പറഞ്ഞു.
രാജുവിെൻറ ഭാര്യയെ ഭീഷണിപ്പെടുത്തി പലയിടത്തും കൊണ്ടുപോകുകയും സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്തതിലെ വൈരാഗ്യമാണ് കൊലക്കു പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. വ്യാഴാഴ‌്ച രാത്രി ഏഴരയോടെ രാജുവിെൻറ ഭാര്യയെയും കൂട്ടി വിൻസെൻറ് റിസോർട്ടിലെത്തി. വിവമറിഞ്ഞ രാജു 11.30ഓടെ അനിലിനോടൊപ്പം കാറിൽ റിസോർട്ടിലെത്തുകയും തുടർന്നുണ്ടായ വാക്തർക്കം കൊലപാതകത്തിലെത്തുകയുമായിരുന്നു.
അനിൽ നെബുവിനെ പിടിച്ചുവെക്കുകയും രാജു കുത്തിക്കൊല്ലുകയുമായിരുന്നു. പിന്നീട‌് ഭാര്യയേയും കൂട്ടി രാജു അനിലിനൊപ്പം മടങ്ങി. കൃത്യത്തിന് ഉപയോഗിച്ച കത്തി പൊലീസ‌് കണ്ടെടുത്തു. വിൻസെൻറ് സാമുവലിെൻറ മൃതദേഹം ശനിയാഴ്ച സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
