Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ വി.സി നിയമനത്തെ...

കണ്ണൂർ വി.സി നിയമനത്തെ അനുകൂലിച്ച്​ പ്രമേയം; സെനറ്റ്​ യോഗം ബഹിഷ്കരിച്ച്​ യു.ഡി.എഫ്

text_fields
bookmark_border
കണ്ണൂർ വി.സി നിയമനത്തെ അനുകൂലിച്ച്​ പ്രമേയം; സെനറ്റ്​ യോഗം ബഹിഷ്കരിച്ച്​ യു.ഡി.എഫ്
cancel

ക​ണ്ണൂ​ര്‍: വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​വും പ​ഠ​ന ബോ​ർ​ഡു​ക​ളു​ടെ നി​യ​മ​ന​ങ്ങ​ളെ​യും അ​നു​കൂ​ലി​ച്ച്​ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ൽ സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളു​ടെ പ്ര​മേ​യം. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ഇ​രി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ സെ​ന​റ്റ് അ​ഭി​പ്രാ​യം പ​റ​യ​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​​ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ സെ​ന​റ്റ്​ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.

വ​സ്തു​ത വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തി സ​മൂ​ഹ​ത്തി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണെ​ന്നും സ​ര്‍വ​ക​ലാ​ശാ​ല​യെ സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ല്‍ ചി​ല​ര്‍ അ​പ​വാ​ദ​ങ്ങ​ളും വ​സ്തു​ത വി​രു​ദ്ധ വാ​ര്‍ത്ത​ക​ളും നി​ര​ന്ത​രം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും സി​ന്‍ഡി​ക്കേ​റ്റ് അം​ഗം എ​ന്‍. സു​ക​ന്യ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. വി.​സി. ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര‍െൻറ പു​ന​ർ നി​യ​മ​ന​ത്തി​നെ​തി​രെ ചാ​ൻ​സ​ല​ർ ത​ന്നെ മു​ന്നോ​ട്ടു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​മേ​യം.

സ​ർ​വ​ക​ലാ​ശാ​ല ച​ട്ട​മ​നു​സ​രി​ച്ച്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​ത്തി​ൽ സെ​ന​റ്റ് അ​ഭി​പ്രാ​യം പ​റ​യ​രു​തെ​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ പ്ര​മേ​യം ച​ട്ട വി​രു​ദ്ധ​മാ​ണെ​ന്നും സെ​ന​റ്റ് അം​ഗം ഡോ. ​ആ​ർ.​കെ. ബി​ജു ഉ​ന്ന​യി​ച്ചെ​ങ്കി​ലും വൈ​സ് ചാ​ൻ​സ​ല​ർ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ സു​ക​ന്യ​ക്ക്​ അ​നു​മ​തി ന​ല്കു​ക​യാ​യി​രു​ന്നു. ഈ ​പ്ര​മേ​യം ചൊ​വ്വാ​ഴ്ച ചേ​ര്‍ന്ന സെ​ന​റ്റ് യോ​ഗം വോ​ട്ടി​നി​ട്ട് പാ​സാ​ക്കി.

സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഉ​ന്ന​ത സ​മി​തി​ക​ളി​ല്‍ അം​ഗ​ങ്ങ​ളാ​യ​വ​ര്‍ ത​ന്നെ​യാ​ണ് വ്യാ​ജ വാ​ര്‍ത്ത​ക​ള്‍ ച​മ​ച്ച് കോ​ട​തി​യി​ല്‍ കേ​സു​ക​ളു​മാ​യി ക​യ​റി​യി​റ​ങ്ങു​ന്ന​തെ​ന്നും സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ അ​ക്കാ​ദ​മി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യി ഒ​രു​മി​ച്ചു​നി​ല്‍ക്ക​ണ​മെ​ന്നും പ്ര​മേ​യം അ​ഭ്യ​ർ​ഥി​ച്ചു. അ​തി​നി​ട​യി​ലാ​ണ്​ സെ​ന​റ്റി​ലെ യു.​ഡി.​എ​ഫ് ​അം​ഗ​ങ്ങ​ളാ​യ ഡോ. ​ആ​ർ.​കെ. ബി​ജു, ഡോ. ​പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴ്ത്ത്, എ​സ്. ഷാ​ന​വാ​സ്‌, ഇ.​എ​സ്. ല​ത, ഡോ. ​ആ​ർ. സ്വ​രൂ​പ, പി.​കെ. സ​തീ​ശ​ൻ എ​ന്നി​വ​ർ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റാ​യി ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന് പു​ന​ർ​നി​യ​മ​നം ന​ൽ​കി​യ​ത് ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഹ​ര​ജി​യി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ല്‍ രാ​ഷ്ട്രീ​യ അ​തി​പ്ര​സ​ര​മാ​ണെ​ന്നും അ​തു​കൊ​ണ്ട് ചാ​ന്‍സ​ല​ര്‍ പ​ദ​വി​യി​ൽ തു​ട​രാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ അ​റി​യി​ച്ച​ത്​ സ​ർ​ക്കാ​റും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള ശീ​ത​യു​ദ്ധ​ത്തി​ന്​ കാ​ര​ണ​മാ​യി. വി.​സി സ്ഥാ​ന​മൊ​ഴി​യു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി‍െൻറ ഭാ​ര്യ പ്രി​യ വ​ർ​ഗീ​സി​ന്​ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ നി​യ​മ​നം ഉ​റ​പ്പാ​ക്കി​യ​തി​ന്​ പി​ന്നാ​ലെ ഗോ​പി​നാ​ഥ്​ ര​വീ​ന്ദ്ര​ന്​ വി.​സി പ​ദ​വി​യി​ൽ പു​ന​ർ​നി​യ​ന​മം ല​ഭി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി.

ഉ​യ​ർ​ന്ന യോ​ഗ്യ​ത​യു​ള്ള അ​പേ​ക്ഷ​ക​രെ പി​ന്ത​ള്ളി​യാ​ണ്​ പ്രി​യ വ​ർ​ഗീ​സി​ന് ഒ​ന്നാം റാ​ങ്ക്​ ന​ൽ​കി​യ​ത്. ഡി​സം​ബ​ർ 14ന്​ ​ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം പ്രി​യ വ​ർ​ഗീ​സ് ഉ​ൾ​പ്പെ​ട്ട അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റു​ടെ നി​യ​മ​ന വി​ഷ​യം നീ​ട്ടി​വെ​ച്ചി​രു​ന്നു. യോ​ഗ​ത്തി​ല്‍ വൈ​സ് ചാ​ന്‍സ​ല​ര്‍ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ജി​സ്ട്രാ​ര്‍ ഇ​ന്‍ ചാ​ര്‍ജ് ഡോ. ​ജോ​ബി കെ. ​ജോ​സ് പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkannur universityKannur VC appointmentSenate meeting
News Summary - Resolution in favor of Kannur VC appointment; UDF boycotts Senate meeting
Next Story