ഗവർണർക്കെതിരായ പ്രമേയം: ചെന്നിത്തലയുടെ പൂഴിക്കടകൻ
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപ തിയോട് അഭ്യർഥിക്കുന്ന പ്രമേയത്തിന് അനുമതിതേടി സ്പീക്കർക്ക് നോട്ടീസ് നൽകിയ പ്ര തിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നീക്കം സർക്കാറിനെ വെട്ടിലാക്കാൻ. നോട്ടീസ് പര ിഗണിക്കാൻ തീരുമാനിച്ചാൽ യു.ഡി.എഫിന് രാഷ്ട്രീയനേട്ടമാകും. മറിച്ചായാൽ പിണറായി സർക്കാറിനെതിരെ ഒളിച്ചുകളി ആരോപണം ശക്തമാക്കാൻ യു.ഡി.എഫിന് സാധിക്കും. ഫലത്തിൽ പ്രതിപക്ഷനേതാവിെൻറ നീക്കം സർക്കാറിനുമേൽ ഇരുതല മൂർച്ചയുള്ള വാളാണ്.
പ്രതിപക്ഷനേതാവിെൻറ നോട്ടീസ് അംഗീകരിച്ച് ഗവർണറെ തിരികെ വിളിക്കാൻ ആവശ്യെപ്പട്ട് നിയമസഭയിൽ പ്രമേയം വന്നാൽ, രാജ്യചരിത്രത്തിൽതന്നെ ആദ്യമായിരിക്കും. ഇങ്ങനെ പ്രമേയം പാസാക്കാൻ അധികാരമുണ്ടെന്നാണ് 1989ൽ സ്പീക്കർ വർക്കല രാധാകൃഷ്ണൻ റൂളിങ് നൽകിയത്. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ നോട്ടീസ്. പൗരത്വ ഭേദഗതി നിയമത്തിൽ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവർണർ പരസ്യ നിലപാട് സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ നീക്കം. സ്പീക്കർക്ക് നോട്ടീസ് നൽകിയ വിവരം അറിയിച്ച വാർത്തസമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമാണ് ചെന്നിത്തല നടത്തിയത്. ഗവർണർ പരസ്യനിലപാട് സ്വീകരിച്ചിട്ടും ശക്തമായ പ്രചാരണത്തിന് മുതിരാതെ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണെന്നാണ് ആരോപണം.
ഗവർണറെ തിരിച്ചുവിളിക്കാൻ ആവശ്യെപ്പടുന്ന നോട്ടീസിന് അവതരണാനുമതി നൽകുന്നകാര്യത്തിൽ സാേങ്കതികമായി തീരുമാനമെടുക്കേണ്ടത് സ്പീക്കറാണ്. എന്നാൽ, അത് ഉറപ്പായും സർക്കാർ നിലപാടിനെക്കൂടി ആശ്രയിച്ചായിരിക്കും. നോട്ടീസ് തള്ളിയാൽ പഴി സ്വാഭാവികമായും പിണറായി സർക്കാറിന് മേലാകും. മുഖ്യമന്ത്രിക്കെതിരായ ഒളിച്ചുകളി ആരോപണം പ്രതിപക്ഷം കൂടുതൽ ശക്തമാക്കിയാൽ പ്രതിരോധിക്കാൻ സർക്കാറും ഭരണമുന്നണിയും ഏറെ അധ്വാനിക്കേണ്ടിവരും.പൗരത്വ വിഷയത്തിൽ സി.പി.എമ്മും മുഖ്യമന്ത്രിയും നേട്ടമുണ്ടാക്കുന്നെന്ന വികാരം ഉയർന്നിരിക്കെയാണ് പ്രതിപക്ഷനേതാവിെൻറ പൂഴിക്കടകൻ പ്രയോഗം. നോട്ടീസിന്മേൽ സ്പീക്കറുടെ തീരുമാനം എന്തായാലും പൗരത്വ നിയമഭേദഗതിയെ കണ്ണടച്ച് പിന്തുണക്കുന്ന ഗവര്‍ണര്‍ക്കെതിരെ നിയമസഭയില്‍ ശക്തമായ നിലപാടെടുത്തെന്ന നേട്ടം യു.ഡി.എഫിന് ലഭിക്കും. അതിലൂടെ ന്യൂനപക്ഷ പിന്തുണ ഉറപ്പിച്ചുനിര്‍ത്തുകയാണ് അവരുടെ തന്ത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
