ഗവർണർക്കെതിരായ പ്രമേയത്തെ സർക്കാർ അനുകൂലിക്കില്ലെന്ന് സൂചന
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന് ന പ്രമേയത്തെ സംസ്ഥാന സർക്കാർ അനുകൂലിച്ചേക്കില്ലെന്ന് സൂചന. പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. നേരത്തെ പ്രമേയത്തിനെതിരെ എൽ.ഡി.എഫ് നേതാക്കൾ ഉൾപ്പടെ രംഗത്തെത്തിയിരുന്നു. മന്ത്രി എ.കെ ബാലനും പ്രതിപക്ഷ നീക്കത്തെ വിമർശിച്ചിരുന്നു.
അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് സി.എ.എക്കെതിരായ പരാമർശങ്ങൾ ഒഴിവാക്കില്ലെന്ന് രാജ്ഭവനെ സർക്കാർ അറിയിച്ചു. സർക്കാറിെൻറ നിലപാട് ഭരണഘടനക്ക് എതിരല്ലെന്നും സർക്കാർ ഗവർണറെ അറിയിച്ചു.
ജനങ്ങളുടെ ആശങ്ക പ്രതിഫലിപ്പിക്കാനാണ് ബജറ്റ് പ്രസംഗത്തിൽ സി.എ.എക്കെതിരായ പരാമർശങ്ങൾ ഉൾപ്പെടുത്തിയത്. ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
