Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'രാജി പൂർണ സംതൃപ്തിയോടെ; പകരം പദവികൾ ആഗ്രഹിക്കുന്നില്ല': തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി

text_fields
bookmark_border
waqaf board
cancel

തിരുവനന്തപുരം: വഖഫ് ബോർഡ് അംഗത്വം ഒഴിയുന്നതിൽ പൂർണ തൃപ്തിയും സന്തോഷവുമുണ്ടെന്നും പകരം മറ്റൊരു പദവിയും പ്രതീക്ഷിക്കുന്നില്ലെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. സർക്കാറുമായി കൂടിയാലോചിച്ച് രാജി സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

"സർക്കാറുമായി ആലോചിച്ചാണ് രാജി തീരുമാനത്തിലേക്ക് സമർപ്പിക്കും. രാജി സമർപ്പിക്കേണ്ടതും സർക്കാരിനാണ്. വളരെ സംതൃപ്തിയോടെയും സന്തോഷത്തോടെയുമാണ് പദവി ഒഴിയുന്നത്. പകരം മറ്റു പദവികളൊന്നും ആഗ്രഹിക്കുന്നില്ല, മുമ്പും അങ്ങനെ ആഗ്രഹിച്ചിട്ടില്ല. സർക്കാർ എന്തെങ്കിലും ചുമതല ഏൽപ്പിച്ചാൽ അത് കൃത്യമായി നിർവഹിക്കും" - മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

തികച്ചും സൗഹാർദപരമായ അന്തരീക്ഷത്തിലാണ് രാജിയെന്നും സമാധാനവും സന്തോഷവുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തീരുമാനമെടുക്കുമ്പോൾ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഇതിനെയും അതിന്റെ ഭാഗമായി കണ്ടാൽ മതിയെന്നും തൊടിയൂർ വ്യക്തമാക്കി. ഇന്ന് ചേരുന്ന വഖഫ് ബോർഡ് യോഗത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം ബോർഡ് ചെയർമാന് രാജിസമ്മതപത്രം കൈമാറും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Resigned With Complete Satisfaction, Expecting No Alternative Positions: Thodiyoor Muhammad Kunju Maulavi
Next Story