Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ഐ.സിയിൽനിന്ന് സമസ്ത...

സി.ഐ.സിയിൽനിന്ന് സമസ്ത പോഷക സംഘടന ഭാരവാഹികൾ രാജിവെച്ചു

text_fields
bookmark_border
samastha
cancel

മലപ്പുറം: ​വാഫി-വഫിയ്യ കോളജുകളുടെ നിർവാഹക സമിതിയായ കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസിന്റെ (സി.ഐ.സി) വിവിധ കമ്മിറ്റികളിൽനിന്ന് സമസ്ത പോഷക സംഘടന ഭാരവാഹികൾ രാജിവെച്ചു. പൂക്കോയ തങ്ങൾ അൽഐൻ, കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ, ഇസ്മായിൽ കുഞ്ഞുഹാജി മാന്നാർ, ഇബ്രാഹിം ഫൈസി പേരാൽ, എസ്. മുഹമ്മദ് ദാരിമി വയനാട് എന്നിവരാണ് രാജിവെച്ചത്.

സി.ഐ.സി ഫിനാൻസ് സമിതി ഡയറക്ടർ സ്ഥാനത്തുനിന്ന് സാബിഖലി ശിഹാബ് തങ്ങളും രാജിവെച്ചു. സമസ്തയുടെ മാർഗനിർദേശങ്ങൾ നടപ്പാക്കാത്ത സി.ഐ.സി നിലപാടിൽ പ്രതിഷേധിച്ചാണ് രാജി.

അതേസമയം, സി.ഐ.സി വിട്ട് സമസ്ത ദേശീയ വിദ്യാഭ്യാസപദ്ധതിയിൽ ചേർന്നതിനെ തുടർന്ന് അഫിലിയേഷൻ നഷ്ടപ്പെട്ട സ്ഥാപന ഭാരവാഹികളുൾപ്പെടെയുള്ളവരുടെ രാജിനാടകമാണിതെന്നാണ് സി.ഐ.സിയുമായി ബന്ധപ്പെട്ടവരുടെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthaCICCoordination of Islamic Colleges
News Summary - resigned from various committees of CIC
Next Story