Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാത്യു ടി. തോമസ്​...

മാത്യു ടി. തോമസ്​ രാജി വെച്ചു

text_fields
bookmark_border
മാത്യു ടി. തോമസ്​ രാജി വെച്ചു
cancel

തിരുവനന്തപുരം: ജലവിഭവമന്ത്രി മാത്യു ടി. തോമസ്​ മുഖ്യമന്ത്രി പിണറായി വിജയന്​​ രാജി നൽകി. പുതിയ ജനതാദൾ (എസ്​) മന്ത്രിയായി കെ. കൃഷ്​ണൻ കുട്ടി ചൊവ്വാഴ്​ച വൈകീട്ട്​ അഞ്ചിന്​ രാജ്​ഭവനിൽ ഗവർണർക്കുമുന്നിൽ സത്യപ്രതിജ്ഞ ചെയ്​ത്​ സ്ഥാനമേൽക്കും. പാർട്ടിയിലെ ആഭ്യന്തര കലഹത്തിലാണ്​ മാത്യു ടി. തോമസിന്​ സ്ഥാനം ഒഴിയേണ്ടിവന്നതെങ്കിലും രാജിക്കത്ത്​ സ്വീകരിച്ച്​ മുഖ്യമന്ത്രി ചൊരിഞ്ഞ ​പ്രശംസ അദ്ദേഹത്തിന്​ പൂച്ചെണ്ടായി; ‘സർക്കാറിനും സമൂഹത്തിനും താങ്കളെ കുറിച്ച്​ നല്ലത്​ മാത്രമേ പറയാനുള്ളൂ’വെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്​.

ഭാര്യക്കൊപ്പം തിങ്കളാഴ്​ച രാവിലെ 8.30ന്​ ഒൗദ്യോഗിക വാഹനത്തിൽ എത്തിയാണ്​ മാത്യു ടി. തോമസ്​ രാജി നൽകിയത്​. തുടർന്ന്​, മുഖ്യമന്ത്രിയുമായി 20 മിനിറ്റ്​​ സംസാരിച്ചു. പിന്നീട്​ ഒൗദ്യോഗിക വാഹനം ഉപേക്ഷിച്ച്​ നടന്നാണ്​ മന്ത്രി വസതിയിലേക്ക്​ മടങ്ങിയത്​. വലതുപക്ഷത്തേക്ക്​ പോകില്ലെന്ന്​ അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങളോട്​ ഭ്രമമില്ല. നല്ല കാര്യങ്ങൾ ചെയ്യാനായെങ്കിലും പൂർണ സംതൃപ്തനല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നീട്,​ നിയുക്ത മന്ത്രിയുടെ ക്ഷണം അനുസരിച്ച്​ തൈക്കാട്​ ​െഗസ്​റ്റ്​ ഹൗസിൽ എത്തിയ മാത്യു ടി. തോമസ്​, കെ. കൃഷ്​ണൻ കുട്ടിയുമായി കൂടിക്കാഴ്​ച നടത്തി. തനിക്ക്​ മാത്യു ടി. തോമസ്​ പൂർണ പിന്തുണ വാഗ്​ദാനം ചെയ്​തിട്ടുണ്ടെന്ന്​ കൃഷ്​ണൻ കുട്ടി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mathew t thomaskerala newsmalayalam newsmalayalam news onlinekerala political newskerala election news
News Summary - Resignation of Mathew T Thomas - Kerala News
Next Story