മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാന്റെ രാജി രാഷ്ട്രീയസമ്മർദത്തെ തുടർന്ന്
text_fieldsതിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ഡോ. അജിത് ഹരിദാസ് രാജിെ വച്ചത് സർക്കാറുമായുള്ള ഭിന്നതയെയും രാഷ്ട്രീയസമ്മർദത്തെയും തുടർന്ന്. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയതിന് തിരുവനന്തപുരം കോർപറേഷന് 14.6 കോടി പിഴയിട് ടതാണ് വിവാദമായത്്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ അന്നത്തെ മേയർ വി.കെ. പ്രശാ ന്ത് സ്ഥാനാർഥിയായ ഘട്ടത്തിലാണ് പിഴ വന്നത്. മറ്റ് ചില നഗരസഭകൾക്കും ഒപ്പം നോട്ടീസ് നൽകിയെങ്കിലും തിരുവനന്തപുരം കോർപറേഷെൻറ കാര്യം വിവാദമായി.
തിരുവനന്തപുരത്തെ പിഴ ഒഴിവാക്കാൻ കടുത്ത രാഷ്ട്രീയസമ്മർദമുണ്ടായിരുന്നതായി ഡോ. അജിത് ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. രാജിയുടെ കാരണവും ഇതാണ്. മാലിന്യസംസ്കരണത്തിൽ ദേശീയ ഹരിത ൈട്രബ്യൂണൽ മാനദണ്ഡങ്ങൾ ലംഘിച്ച 17 നഗരസഭകൾക്കും അഞ്ച് കോർപറേഷനുകൾക്കും പിഴയിട്ടിരുന്നു. എന്നാൽ തിരുവനന്തപുരത്തേത് മാത്രമാണ് വിവാദമായത്.
ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ ബോർഡ് അംഗങ്ങളും ചെയർമാനും തമ്മിൽ ഭിന്നത ഉടലെടുത്തിരുന്നു. കോർപറേഷൻ വിഷയം വിവാദമായതോടെ അംഗങ്ങൾ കത്ത് നൽകി പ്രത്യേക ബോർഡ് യോഗം ചേരുകയും ചെയർമാെൻറ നടപടി നിർത്തിെവക്കാൻ തീരുമാനിക്കുകയും ചെയ്തു. ചെയർമാനെതിരെ യോഗം അവിശ്വാസവും പാസാക്കി. ചെയർമാെൻറ എല്ലാ തീരുമാനങ്ങളും വിജിലൻസിന് വിടാനും തീരുമാനിച്ചു.
ഭിന്നതയെ തുടർന്ന് ബോർഡ് പ്രവർത്തനം താളം തെറ്റി. പ്രവർത്തനം സുഗമമായി കൊണ്ടുപോകാനാകാത്ത സാഹചര്യം ചെയർമാൻ സർക്കാറിെന അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് രാജി നൽകിയത്.
പിഴ പിൻവലിക്കണമെന്ന് ബോർഡ് അംഗങ്ങളും ഭരണകക്ഷിനേതാക്കളും ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെയാണ് പകപോക്കലിലേക്ക് മാറിയത്. കേന്ദ്ര പരിസ്ഥിതിവകുപ്പിലെ ശാസ്ത്രജ്ഞനായിരുന്ന അജിതിനെ ഇടത് സർക്കാറാണ് നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
