Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയന് കൈത്താങ്ങാകാൻ നാടൊന്നിക്കുന്നു; ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു

text_fields
bookmark_border
വിജയന് കൈത്താങ്ങാകാൻ നാടൊന്നിക്കുന്നു; ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു
cancel
camera_alt

വി​ജ​യ​ൻ

മാനന്തവാടി: എടവക പാണ്ടിക്കടവ് അഗ്രഹാരം നാലാം വാർഡിലെ അർബുദ രോഗിയായ വിജയന്റെ ചികിത്സാ സഹായാർഥം തുക സമാഹരിക്കുന്നതിനായി ചികിത്സ സഹായക്കമ്മിറ്റി രൂപവത്കരിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ഭാര്യയും രണ്ടു കുട്ടികളുമുള്ള വിജയന്റെ ഓപ്പറേഷനും തുടർചികിത്സയ്ക്കുമായി പത്ത് ലക്ഷത്തോളം രൂപ വേണ്ടി വരുന്ന സാഹചര്യത്തിൽ തുക സമാഹരണത്തിനായി ഫെഡറൽ ബാങ്കിൽ അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നമ്പർ: 14420100219132 , FDRL0001442 -IFSC, എന്ന അക്കൗണ്ടിലോ 628274 75 94 (ഗൂഗിൾ പേ)എന്ന നമ്പറിലോ സഹായ തുക നൽകാമെന്നും ചികിത്സ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

എടവക പഞ്ചായത്ത് നാലാം വാർഡ് മെമ്പർ മിനി തുളസീധരൻ, ചികിത്സാ സഹായക്കമ്മിറ്റി കോർഡിനേറ്റർ അസീസ് കോറോം, പഞ്ചായത്ത് അംഗം വിനോദ് തോട്ടത്തിൽ, അജി മണ്ട്രത്ത്, വളപ്പൻ മായൻ, റഷീദ് നീലാംബരി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - residents to help Vijayan-A treatment support committee was formed
Next Story