Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിസഭയിൽ...

മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടായേക്കും; കെ.കെ. ശൈലജ വീണ്ടും, എം.ബി. രാജേഷിനും ​എ.സി. മൊയ്​തീനും സാധ്യത

text_fields
bookmark_border
മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടായേക്കും; കെ.കെ. ശൈലജ വീണ്ടും, എം.ബി. രാജേഷിനും ​എ.സി. മൊയ്​തീനും സാധ്യത
cancel

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ വീണ്ടും മന്ത്രിയാക്കാൻ സാധ്യത. മന്ത്രി എം.വി. ഗോവിന്ദൻ സി.പി.എം സംസ്​ഥാന സെ​ക്രട്ടറിയായതോടെ മന്ത്രിസഭ അഴിച്ചുപണിയുമെന്നാണ്​ രാഷ്​ട്രീയ കേന്ദ്രങ്ങളിൽ നിന്ന്​ ലഭിക്കുന്ന സൂചന. ഇതു സംബന്ധിച്ച്​ അടുത്ത സി.പി.എം സെക്ര​ട്ടേറിയറ്റിൽ ചർച്ച ചെയ്തേക്കും. മന്ത്രിസഭ അഴിച്ചുപണിക്ക്​ സംസ്​ഥാന സമിതി അംഗങ്ങൾ അനുമതി നൽകിയതായാണ്​ വിവരം. സ്​പീക്കർ എം.ബി. രാജേഷിനെ മന്ത്രിസ്​ഥാനത്തേക്ക്​ പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്​. എ.സി. മൊയ്​തീനെ മന്ത്രിസഭയിലെടുക്കുന്നതും പരിഗണനയിലുണ്ട്​.

അതോടൊപ്പം വീണ ജോർജ്​ സ്​പീക്കറാകുമെന്നും റിപ്പോർട്ടുണ്ട്​. പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരാൻ സാധ്യതയുണ്ട്​. സി.പി.എം സംസ്​ഥാന സെക്രട്ടറിയായതോടെ ഗോവിന്ദൻ മന്ത്രിസ്​ഥാനമൊഴിയും. തദ്ദേശ സ്വയംഭരണവും എക്​സൈസുമാണ്​ ഗോവിന്ദ​െൻറ വകുപ്പുകൾ.

മന്ത്രിമാരുടെ പ്രകടനം മോശമാണെന്ന ആരോപണവും മന്ത്രിസഭ അഴിച്ചുപണിക്ക്​ ഒരു കാരണമാണ്​. മന്ത്രിമാരിൽ ചിലർക്കെതിരെ സി.പി.എമ്മിനുള്ളിൽ തന്നെ വിമർശനമുയർന്നിരുന്നു. ഘടകകക്ഷിയായ സി.പി.ഐയും വിമർശനമുന്നയിച്ചിരുന്നു. എല്ലാ വകുപ്പുകളുടെയും നിയന്ത്രണം മുഖ്യമന്ത്രി കൈയടക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം എറണാകുളം സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mb RajeshKK Shailaja TeacherCabinet reshuffling
News Summary - reshuffling in the Cabinet; K K Shailaja Again
Next Story