Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എ.എസ്​ തലപ്പത്ത്​ വീണ്ടും അഴിച്ചുപണി

text_fields
bookmark_border
  • ഡോ. ​എ​സ്. കാ​ർ​ത്തി​കേ​യ​ൻ എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​ർ
  • ജെ​റോ​മി​ക് ജോ​ർ​ജ് വി​ഴി​ഞ്ഞം തു​റ​മു​ഖ എം.​ഡി
ഐ.എ.എസ്​ തലപ്പത്ത്​ വീണ്ടും അഴിച്ചുപണി
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ-​ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ അ​സ്വാ​ര​സ്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ, ഐ.​എ.​എ​സ് ത​ല​പ്പ​ത്ത് വീ​ണ്ടും അ​ഴി​ച്ചു​പ​ണി. മ​ന്ത്രി​യു​ടെ അ​തൃ​പ്തി​യെ തു​ട​ർ​ന്ന്​ എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ സീ​റാം സാം​ബ​ശി​വ​റാ​വു​വി​ന്​ പ​ക​രം ഡോ.​എ​സ്. കാ​ര്‍ത്തി​കേ​യ​നെ നി​യ​മി​ച്ചു. അ​വ​ധി ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യെ​ത്തി​യ കാ​ര്‍ത്തി​കേ​യ​നെ ജ​ല​വി​ഭ​വ വ​കു​പ്പ് സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി​യാ​യും എ​ക്‌​സൈ​സ് ക​മീ​ഷ​ണ​റു​ടെ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യു​മാ​ണ് നി​യ​മി​ച്ച​ത്. ആ​ഭ്യ​ന്ത​ര-​വി​ജി​ല​ൻ​സ്​ സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ൽ വ​ഹി​ച്ചി​രു​ന്ന ഹൗ​സി​ങ്​ വ​കു​പ്പ് സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക ചു​മ​ത​ല​യും ന​ൽ​കി.

സ​ർ​ക്കാ​ർ അ​റി​യാ​തെ ബാ​റു​ക​ൾ​ക്ക്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ച വി​വാ​ദ​ത്തെ തു​ട​ന്നാ​ണ്​ സീ​റാം സാം​ബ​ശി​വ​റാ​വു​വി​നെ മാ​റ്റി​യ​ത്. പ​ക​രം അ​ഡീ​ഷ​ന​ല്‍ ക​മീ​ഷ​ണ​റാ​യ ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​ര്‍. ജ​യ​ശ​ങ്ക​റി​ന് താ​ല്‍ക്കാ​ലി​ക ചു​മ​ത​ല ന​ല്‍കി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ്​​ഡോ. എ​സ്. കാ​ർ​ത്തി​കേ​യ​നെ എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​റാ​ക്കി ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​മു​യ​ര്‍ന്ന​തി​നെ തു​ട​ര്‍ന്ന് കെ.​എ​സ്.​ഇ.​ബി ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച എം.​ജി. രാ​ജ​മാ​ണി​ക്യ​ത്തി​ന് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ കേ​ര​ള മി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല​കൂ​ടി ന​ല്‍കി. 14 ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ അ​ധി​ക ചു​മ​ത​ല​യും സ്ഥ​ലം​മാ​റ്റ​വും ന​ൽ​കി​യ ഉ​ത്ത​ര​വാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്.

നേ​ര​ത്തെ മ​ന്ത്രി​യു​ടെ അ​തൃ​പ്തി​യെ തു​ട​ർ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പി​ൽ​നി​ന്ന് ഗ​താ​ഗ​ത പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി മാ​റ്റി നി​യ​മി​ക്ക​പ്പെ​ട്ട ഡോ. ​ഷ​ര്‍മി​ള മേ​രി ജോ​സ​ഫി​ന് കേ​ര​ള ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഡ​വ​ല​പ്മെ​ന്‍റ്​ ഫി​നാ​ന്‍സ് കോ​ര്‍പ​റേ​ഷ​ന്‍ സി.​എം.​ഡി​യു​ടെ അ​ധി​ക ചു​മ​ത​ല ന​ല്‍കി. കെ.​എ​സ്.​ഇ.​ബി ചെ​യ​ര്‍മാ​ന്‍ എ​ന്‍. പ്ര​ശാ​ന്തി​ന് മൃ​ഗ​ശാ​ല, മ്യൂ​സി​യം, ആ​ര്‍ക്കി​യോ​ള​ജി വ​കു​പ്പു​ക​ളു​ടെ പൂ​ർ​ണ അ​ധി​ക ചു​മ​ത​ല​യും ന​ല്‍കി. കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ ഈ ​വ​കു​പ്പു​ക​ളു​ടെ അ​ധി​ക ചു​മ​ത​ല​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ർ​വി​സ​സ് കോ​ര്‍പ​റേ​ഷ​ന്‍ (കെ.​എം.​സി.​സി) എം.​ഡി​യു​ടെ അ​ധി​ക ചു​മ​ത​ല ഭ​ക്ഷ്യ-​സി​വി​ല്‍ സ​പ്ലൈ​സ്​ സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി ഡി. ​ബാ​ല​മു​ര​ളി​ക്ക് ന​ല്‍കി. ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്‍ഡ് ഐ.​ടി സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി എ​സ്. സു​ഹാ​സ് കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ഡ​വ​ല​പ്​​മെ​ന്‍റ്​ കോ​ര്‍പ​റേ​ഷ​ന്‍ എം.​ഡി​യു​ടെ അ​ധി​ക ചു​മ​ത​ല​യി​ല്‍ തു​ട​രും. സ​ഹ​ക​ര​ണ സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി ബി. ​അ​ബ്ദു​ൽ നാ​സ​ര്‍ പാ​ര്‍ല​മെ​ന്‍റ​റി​കാ​ര്യ വ​കു​പ്പി​ന്‍റെ അ​ധി​ക ചു​മ​ത​ല വ​ഹി​ക്കും. നേ​ര​ത്തെ കൃ​ഷി​വ​കു​പ്പി​ല്‍നി​ന്ന്​ മാ​റ്റി മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​നി​ലേ​ക്ക്​ നി​യ​മി​ച്ച ടി.​വി. സു​ഭാ​ഷി​നെ കൃ​ഷി​വ​കു​പ്പ് സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും നി​ല​നി​ർ​ത്തി. സാ​മൂ​ഹി​ക സ​ന്ന​ദ്ധ സേ​ന ഡ​യ​റ​ക്ട​ര്‍, സോ​ഷ്യ​ല്‍ ഓ​ഡി​റ്റ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ങ്ങ​ളും അ​ദ്ദേ​ഹം വ​ഹി​ക്കും.

വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റാ​യി ജെ​റോ​മി​ക് ജോ​ര്‍ജി​നെ നി​യ​മി​ച്ചു. കേ​ര​ള മാ​രി​ടൈം ബോ​ര്‍ഡ് സി.​ഇ.​ഒ​യു​ടെ അ​ധി​ക ചു​മ​ത​ല​യു​മു​ണ്ട്. മി​ല്‍മ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റാ​യി അ​ഫ്‌​സാ​ന പ​ര്‍വീ​ണി​നെ നി​യ​മി​ച്ചു. നോ​ര്‍ക്ക ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല​യും അ​വ​ർ​ക്കു​ണ്ട്. എ​ന്‍. ദേ​വി​ദാ​സി​നെ എ​ൽ.​എ​സ്.​ജി.​ഡി (റൂ​റ​ല്‍) ഡ​യ​റ​ക്ട​റാ​ക്കി. ലൈ​ഫ് മി​ഷ​ന്‍ സി.​ഇ.​ഒ, ഇം​പാ​ക്ട് കേ​ര​ള എം​ഡി തു​ട​ങ്ങി​യ അ​ധി​ക ചു​മ​ത​ല​ക​ളും വ​ഹി​ക്കും. ജി.​എ​സ്.​ടി സ്‌​പെ​ഷ​ല്‍ ക​മീ​ഷ​ണ​ര്‍ രാ​ഹു​ല്‍ കൃ​ഷ്ണ​ശ​ര്‍മ​ക്ക്​ തൊ​ഴി​ല്‍ പ​രി​ശീ​ല​ന വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല ന​ൽ​കി. മി​ഥു​ന്‍ പ്രേം​രാ​ജി​ന് കെ.​എ​സ്‌.​ഐ.​ഡി.​സി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല ന​ല്‍കി. അ​പൂ​ര്‍വ തൃ​പാ​ദി​യെ വ്യ​വ​സാ​യ വ​കു​പ്പ് ജോ​യി​ന്‍റ്​ സെ​ക്ര​ട്ട​റി​യാ​യും സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി ഓ​ഫി​സ​റാ​യും നി​യ​മി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ ക​മീ​ഷ​ണ​റു​ടെ അ​ധി​ക ചു​മ​ത​ല​യു​മു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Reshuffle at IAS headquarters again
Next Story