Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരേഷ്​മ വധം: പ്രതിയെ...

രേഷ്​മ വധം: പ്രതിയെ കണ്ടെത്താന്‍ ഡ്രോണ്‍ പറത്തി പൊലീസ്

text_fields
bookmark_border
drone
cancel
camera_alt

പ്രതീകാത്മക ചിത്രം

അ​ടി​മാ​ലി: പ്ല​സ്​​ടു വി​ദ്യാ​ർ​ഥി പ​വ​ര്‍ഹൗ​സ്​ വ​ണ്ടി​ത്ത​റ​യി​ല്‍ രേ​ഷ്​​മ​യു​ടെ കൊ​ല​പാ​ത​കി​യെ ക​ണ്ടെ​ത്താ​ന്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി.

പെ​ൺ​കു​ട്ടി​യു​ടെ പി​തൃ​സ​ഹോ​ദ​ര പു​ത്ര​ന്‍ വ​ണ്ടി​ത്ത​റ​യി​ല്‍ അ​രു​ണി​ന് (അ​നു) വേ​ണ്ടി​യാ​ണ് തി​ര​ച്ചി​ൽ. തി​ങ്ക​ളാ​ഴ്​​ച രേ​ഷ്​​മ കൊ​ല്ല​പ്പെ​ട്ട സ്ഥ​ല​ത്തും സ​മീ​പ പ്ര​ദേ​ശ​ത്തും ഡ്രോ​ണ്‍ പ​റ​ത്തി പ​രി​ശോ​ധി​ച്ചു.

വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത്​ ഒ​ഴി​ഞ്ഞ റി​സോ​ർ​ട്ടു​ക​ൾ ധാ​രാ​ളം ഉ​ള്ള​തി​നാ​ല്‍ പ്ര​തി ഒ​ളി​വി​ല്‍ ക​ഴി​യാ​ന്‍ സാ​ധ്യ​ത​യു​ള്ള​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഇ​ത്ത​ര​ത്തി​ലൊ​രു പ​രി​ശോ​ധ​ന.

അ​രു​ണ്‍ രാ​ജ​കു​മാ​രി​യി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന മു​റി​യി​ല്‍നി​ന്ന് പൊ​ലീ​സ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച ജി​ല്ല പൊ​ലീ​സ് മേ​ധാ​വി, മൂ​ന്നാ​ര്‍ ഡി​വൈ.​എ​സ്.​പി എ​ന്നി​വ​രും സ്ഥ​ല​ത്ത് എ​ത്തി. ഡോ​ഗ്‌​സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി 10 ഓ​ടെ​യാ​ണ് രേ​ഷ്​​മ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

അ​രു​ണ്‍ രേ​ഷ്​​മ​യെ​യും കൂ​ട്ടി ന​ട​ന്ന് പോ​കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യം പൊ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. മ​ര​പ്പ​ണി​ക്കാ​ര​നാ​യ അ​രു​ണ്‍ ഉ​ളി ഉ​പ​യോ​ഗി​ച്ചാ​ണ് രേ​ഷ്​​മ​യെ കൊ​ന്ന​തെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. എ​ഴു​തി​വെ​ച്ച ക​ത്തു പ്ര​കാ​രം അ​രു​ണ്‍ ആ​ത്മ​ഹ​ത്യ ചെ​യ്​​തി​രി​ക്കാ​മെ​ന്ന് പൊ​ലീ​സ് ക​രു​തു​ന്നു​ണ്ടെ​ങ്കി​ലും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​ന് ക​ത്ത്​ എ​ഴു​തി​യ​താ​കാ​നു​ള്ള സാ​ധ്യ​ത​യും പൊ​ലീ​സ് ത​ള്ളു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policedroneReshma murder
News Summary - Reshma murder: Police fly drone to find culprit
Next Story