Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരുവാപ്പുലം നയിക്കാൻ...

അരുവാപ്പുലം നയിക്കാൻ 21കാരി രേഷ്മ; സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറ്

text_fields
bookmark_border
അരുവാപ്പുലം നയിക്കാൻ 21കാരി രേഷ്മ; സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറ്
cancel

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്ന സി.പി.എമ്മിൻെറ രേഷ്മ മറിയം റോയ് പഞ്ചായത്ത് പ്രസിഡൻറ്. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻറായാണ് രേഷ്മയെ നിശ്ചയിച്ചത്.

ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറായി രേഷ്മ. എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗവും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയംഗവുമാണ്.

കഴിഞ്ഞ മൂന്ന് തവണ കോൺഗ്രസ് വിജയിച്ച 11-ാം വാർഡിൽനിന്നാണ് രേഷ്മ മത്സരിച്ചിരുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൻെറ തലേന്നാണ് രേഷ്മക്ക് 21 വയസ് പൂർത്തിയായത്. വാർഡിൽ രേഷ്മ അട്ടിമറി ജയം നേടുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat PresidentReshma Mariam RoyAruvappulam
Next Story