Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രി​സ്​​ത്യ​ൻ നാ​ടാ​ർ...

ക്രി​സ്​​ത്യ​ൻ നാ​ടാ​ർ സ​മു​ദാ​യ​ത്തി​നും സം​വ​ര​ണം

text_fields
bookmark_border
ക്രി​സ്​​ത്യ​ൻ നാ​ടാ​ർ സ​മു​ദാ​യ​ത്തി​നും സം​വ​ര​ണം
cancel

തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്​​ത​വ മ​ത വി​ഭാ​ഗ​ത്തി​ല്‍ എ​സ്.​ഐ.​യു.​സി ഒ​ഴി​കെ​യു​ള്ള നാ​ടാ​ര്‍ സ​മു​ദാ​യ​ങ്ങ​ള്‍ക്ക് ഒ.​ബി.​സി സം​വ​ര​ണം ന​ല്‍കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ഹി​ന്ദു​നാ​ടാ​ർ, എ​സ്.​െ​എ.​യു.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു നി​ല​വി​ൽ സം​വ​ര​ണം. അ​തി​നെ ബാ​ധി​ക്കാ​െ​ത​യാ​ണ്​ മ​റ്റ്​ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ സം​വ​ര​ണം ന​ൽ​കു​ന്ന​ത്. ഇ​തോ​ടെ, നാ​ടാ​ർ വി​ഭാ​ഗ​ത്തി​ന്​ പൂ​ർ​ണ​മാ​യി സം​വ​ര​ണം ല​ഭ്യ​മാ​കും. തെ​ര​ഞ്ഞെ​ടു​പ്പ്​ ആ​സ​ന്ന​മാ​യി​രി​ക്കെ​യാ​ണ്​ സ​ർ​ക്കാ​റി​െൻറ നി​ർ​ണാ​യ​ക തീ​രു​മാ​നം. ഇ​ട​തു​മു​ന്ന​ണി യോ​ഗം സം​വ​ര​ണ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ച്ചി​രു​ന്നു.

സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ ക​മീ​ഷ​നും അ​നു​കൂ​ല ശി​പാ​ർ​ശ ന​ൽ​കി. ഇ​ത്​ അം​ഗീ​ക​രി​ച്ചാ​ണ്​ മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം. ക്രി​സ്ത്യ​ൻ നാ​ടാ​ർ വി​ഭാ​ഗ​ത്തി​െൻറ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​ണ് സം​വ​ര​ണം. ഈ ​വി​ഭാ​ഗ​ത്തെ ഒ.​ബി.​സി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​െ​ത​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നി​ര​വ​ധി മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​ടാ​ർ വി​ഭാ​ഗ​ത്തി​ന്​ സ്വാ​ധീ​ന​മു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ള​യി​ൽ ഇ​ട​തു​മു​ന്ന​ണി പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ നാ​ടാ​ർ സം​വ​ര​ണം പ​രി​ശോ​ധി​ക്കു​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cabinet MeetingChristian Nadar
Next Story