Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭി​ന്ന​ശേ​ഷി...

ഭി​ന്ന​ശേ​ഷി സം​വ​ര​ണം; പ​രി​ഹാ​ര നി​ർ​ദേശവുമായി ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ

text_fields
bookmark_border
ഭി​ന്ന​ശേ​ഷി സം​വ​ര​ണം; പ​രി​ഹാ​ര നി​ർ​ദേശവുമായി ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: നി​ല​വി​ലെ സം​വ​ര​ണ​​ത്തെ ബാ​ധി​ക്കാ​തെ ഭി​ന്ന​ശേ​ഷി സം​വ​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള നി​ർ​ദേ​ശം ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ചു. 100 പോ​യ​ന്‍റു​ള്ള റോ​സ്റ്റ​ർ 25 വീ​ത​മു​ള്ള നാ​ല് ബ്ലോ​ക്ക് ആ​യി തി​രി​ച്ച് ഓ​രോ ബ്ലോ​ക്കി​ലും ല​ഭ്യ​മാ​യ/ ഉ​ചി​ത​മാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രെ ഹോ​റി​സോ​ണ്ട​ൽ സം​വ​ര​ണം വ​ഴി അ​ത​ത് കാ​റ്റ​ഗ​റി​യു​ടെ ഉ​ള്ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി കെ.​എ​സ്.​എ​സ്.​ആ​ർ.

വ്യ​വ​സ്ഥ തെ​റ്റി​ക്കാ​തെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശം. ഇ​ത്​ ചെ​യ്യാ​ത്ത​ത്​ ഭി​ന്ന​ശേ​ഷി​ക്കാ​രോ​ടു​ള്ള ക്രൂ​ര​ത​യാ​ണെ​ന്നും നി​ല​വി​ൽ സ​ർ​ക്കാ​ർ തു​ട​രു​ന്ന ഭി​ന്ന​ശേ​ഷി സം​വ​ര​ണം വെ​ർ​ട്ടി​ക്ക​ൽ ആ​യ​തി​നാ​ൽ അ​ത് ചൂ​ണ്ടി​ക്കാ​ട്ടി ആ​രെ​ങ്കി​ലും കോ​ട​തി​യെ സ​മീ​പി​ച്ചാ​ൽ സം​സ്ഥാ​ന​ത്തെ ഭി​ന്ന​ശേ​ഷി സം​വ​ര​ണം നി​യ​മ​ക്കു​രു​ക്കി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

നി​യ​മ​ന റൊ​ട്ടേ​ഷ​ൻ ചാ​ർ​ട്ടി​ൽ മു​സ്​​ലിം​ക​ളു​ടെ നി​യ​മ​പ്ര​കാ​ര​മു​ള്ള ഊ​ഴ​ങ്ങ​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ന​ൽ​കു​ക വ​ഴി കെ.​എ​സ്.​എ​സ്.​ആ​ർ. ച​ട്ടം തെ​റ്റി​ച്ച​ത് നി​യ​മ​പ​ര​മാ​യി ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടാ​ൽ മൊ​ത്തം നി​യ​മ​ന​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​വും. ഔ​ട്ട് ഓ​ഫ് ടേ​ൺ നി​യ​മ​നം നി​യ​മ​വി​രു​ദ്ധ​മാ​യ​തി​നാ​ൽ അ​ത് ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടാ​ലും നി​യ​മ​ന​ങ്ങ​ൾ മൊ​ത്തം കു​രു​ക്കി​ൽ പെ​ടും.

ഇ​തി​ന്​ പ​രി​ഹാ​ര​മാ​യി ഭി​ന്ന​ശേ​ഷി സം​വ​ര​ണം ഹോ​റി​സോ​ണ്ട​ലാ​യി ന​ട​ത്ത​ണം. ഇ​തി​ന് പ്ര​ത്യേ​ക ടേ​ൺ ഏ​ർ​പ്പെ​ടു​ത്താ​തെ, 100 പോ​യ​ന്‍റ്​ റോ​സ്റ്റ​ർ നാ​ല് ബ്ലോ​ക്കു​ക​ളാ​യി തി​രി​ച്ച് ഓ​രോ ബ്ലോ​ക്കി​െ​ല​യും ഏ​റ്റ​വും ഉ​ചി​ത​മാ​യ ഭി​ന്ന​ശേ​ഷി ഉ​ദ്യോ​ഗാ​ർ​ഥി​യെ ക​ണ്ടെ​ത്തി നി​യ​മി​ക്ക​ണ​​മെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക്​ ന​ൽ​കി​യ ക​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationT.V Ibrahim M.L.A
News Summary - reservation for differently abled, T.V Ibrahim M.L.A marks solution
Next Story