പാലക്കാട് മെഡിക്കൽ കോളജിൽ സംവരണ അട്ടിമറിയെന്ന്
text_fieldsപാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ മാനദണ്ഡങ്ങൾ ലംഘിച്ച് സംവരണ അട്ടിമറിയെന്ന് സാമൂഹിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന.
അധ്യാപകരിൽ എസ്.സി/എസ്.ടി പൊതുസംവരണ തത്ത്വമായ 10 ശതമാനം പോലും പാലിക്കപ്പെട്ടിട്ടില്ല. ഭരണ വിഭാഗത്തിൽ എസ്.സി/എസ്.ടി വിഭാഗത്തിൽനിന്നും ആരും തന്നെയില്ല. സംവരണ അട്ടിമറിയിൽ സമഗ്രമായ അന്വേഷണം നടക്കണം.
സ്പെഷൽ റൂൾ ഉടൻ നടപ്പിൽ വരുത്തണമെന്നും പാലക്കാട്ടെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ ആവശ്യപ്പെട്ടു.
ശ്രുതീഷ് കണ്ണാടി, വിളയോടി വേണുഗോപാൽ, പി. മോഹൻദാസ്, കെ. വാസുദേവൻ, നീലിപ്പാറ മാരിയപ്പൻ, സജേഷ് ചന്ദ്രൻ, വി.പി. നിജാമുദ്ദീൻ, എസ്.പി. അമീർ അലി, ബഷീർ ഹസൻ നദ്വി, അജിത് കൊല്ലങ്കോട്, കാർത്തികേയൻ മംഗലം, ശ്വേത പി. ദിലീപ്, ജസീം സാജിദ് എൻ.എ, ആറുമുഖൻ പത്തിച്ചിറ, കെ. ശിവാനി അട്ടപ്പാടി, വടികിയമ്മ, ഹാജറ ഇബ്രാഹീം, ലുഖ്മാൻ ആലത്തൂർ, നവാഫ് പത്തിരിപ്പാല, ഷഫീഖ് അജ്മൽ, ഷംസിയ ഹമീദ്, പ്രദീപ് നെന്മാറ, സതീഷ് മേപ്പറമ്പ്, വസീം മാലിക്ക് ഓട്ടുപാറ എന്നിവർ പ്രസ്താവനയിൽ ഒപ്പുെവച്ചു.