Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവേഷക വിദ്യാർഥിനിയോട് അപമര്യാദ; കേന്ദ്രവാഴ്സിറ്റി അസോ.പ്രഫസർക്കെതിരെ നടപടിക്ക് സ്റ്റേ

text_fields
bookmark_border
ഗവേഷക വിദ്യാർഥിനിയോട് അപമര്യാദ; കേന്ദ്രവാഴ്സിറ്റി അസോ.പ്രഫസർക്കെതിരെ നടപടിക്ക് സ്റ്റേ
cancel
camera_alt

കേരള ഹൈകോടതി

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ദലിത് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ അസോ. പ്രഫസർക്കെതിരായ നടപടിയിൽ സ്റ്റേ. നടപടി സ്വീകരിക്കാനുള്ള സർവകലാശാല ആഭ്യന്തര പരാതി പരിഹാരസമിതിയുടെ (ഐ.സി.സി) ശിപാർശ താൽക്കാലികമായി തടഞ്ഞാണ് ഹൈകോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.

സർവകലാശാലയിൽ അസോ. പ്രഫസറും സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ വെള്ളിക്കീൽ രാഘവനെതിരെയാണ് ആരോപണം. ഈ വർഷം ആദ്യം സർവകലാശാലയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ ദലിത് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.രാഘവനെതിരെ പരാതി നൽകിയ ശേഷം ഗവേഷക വിദ്യാർഥിനി വിദേശത്തേക്ക് പോയി. തുടർന്ന്, ഐ.സി.സി സംഭവം അന്വേഷിക്കുകയും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇയാൾക്കെതിരെ നടപടിക്കായി എക്സിക്യൂട്ടീവ് കൗൺസിലിന് ശിപാർശ ചെയ്തു.

ഐ.സി.സി ശിപാർശ കൗൺസിൽ പരിഗണിക്കാനിരിക്കെ തനിക്കെതിരെ നടപടിയെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ രാഘവൻ ഹരജി നൽകി.ജൂൺ ഒമ്പതിന് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഇടക്കാല ഉത്തരവ് വന്നതോടെയാണ് സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്തിനെതിരെയുള്ള ആരോപണം പുറത്തുവന്നത്. ഐ.സി.സി ചെയർമാൻ, വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹൈകോടതി നോട്ടിസ് നൽകിയത്. മലപ്പുറം ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയ്ക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ചതിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. സാമൂഹിക മാധ്യമങ്ങളിൽ അധ്യാപകന്റെ ചില പോസ്റ്റുകൾ വിദ്യാർഥികൾക്കിടയിൽ അവമതിപ്പുണ്ടാക്കിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Action against Central University Associate Professor for indecency towards research student stayed
Next Story