Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരക്ഷാപ്രവർത്തനം;...

രക്ഷാപ്രവർത്തനം; എ.ഡി.ജി.പിക്കെതിരായ റിപ്പോർട്ട് വൈകും

text_fields
bookmark_border
Ajith Kumar
cancel
camera_alt

എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ

തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിയിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഉൾപ്പെടെയുള്ളവർക്കെതിരായ തുടരന്വേഷണ റിപ്പോർട്ട് വൈകും. അഞ്ച് സംശയങ്ങൾ ഉന്നയിച്ച് അതിൽ വ്യക്തത ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം എസ്.ഐ.ടി അന്വേഷണ റിപ്പോർട്ട് ഡി.ജി.പി റവാഡ ചന്ദ്രശേഖർ മടക്കിയത്.

റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ വ്യക്തത ആവശ്യമാണെന്നും ഇക്കാര്യങ്ങളിൽ തുടരന്വേഷണം നിർദേശിച്ചുമാണ് റിപ്പോർട്ട് മടക്കിയത്. അതിൽ പ്രധാനം എ.ഡി.ജി.പി അജിത്കുമാറിന്‍റെ നേരിട്ടുള്ള ഇടപെടൽ വ്യക്തമാക്കുന്ന കാര്യമാണ്. മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം എ.ഡി.ജി.പിയുടെ ബന്ധം ഉറപ്പിക്കാനാകില്ലെന്നും അല്ലെങ്കിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്നും ഡി.ജി.പി വ്യക്തമാക്കുന്നു.

രക്ഷാപ്രവർത്തന കേസ് പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ വയനാട് ഉരുൾപൊട്ടൽ സമയത്ത് കേസ് ഡയറി തിരുത്തിയെന്നാണ് ആരോപണം. ആലപ്പുഴയിൽനിന്ന് അന്വേഷണോദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് മൂന്നു ദിവസം ഇവിടെ താമസിപ്പിച്ച് കേസ് ഡയറി തിരുത്തിച്ചെന്നാണ് എസ്.ഐ.ടി മുമ്പാകെ ലഭിച്ച മൊഴികൾ. എന്നാൽ, ആ സമയത്ത് ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത്കുമാർ വയനാട്ടിലായിരുന്നെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. അന്വേഷണോദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ ഒരു ദിവസം അദ്ദേഹം വയനാട്ടിൽനിന്ന് ഓഫിസിൽ എത്തിയെന്ന മൊഴിയാണ് എസ്.ഐ.ടി റിപ്പോർട്ടിലുള്ളത്. എന്നാൽ, ഇതിന്റെ തെളിവുകൾ വേണമെന്നാണ് ഡി.ജി.പിയുടെ ആവശ്യം.

പ്രതികളുമായി എ.ഡി.ജി.പി ഫോണിൽ ബന്ധപ്പെട്ടെന്നതിലും ഡി.ജി.പി വ്യക്തത ആവശ്യപ്പെട്ടു. വ്യക്തതയില്ലാതെ റിപ്പോർട്ടിൻമേൽ നടപടി സ്വീകരിച്ചാൽ അജിത്കുമാർ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചാൽ അത് ആഭ്യന്തരവകുപ്പിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഡി.ജി.പി റിപ്പോർട്ട് മടക്കിയത്.

അതിനിടെ, ഡി.ജി.പിയെ തീരുമാനിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റി യോഗം 20ന് ചേരും. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ 31 ന് സർവിസിൽനിന്ന് വിരമിക്കുമ്പോൾ പകരം ഡി.ജി.പി സ്ഥാനത്തേക്ക് അജിത്കുമാറിനെ പരിഗണിക്കേണ്ടിവരും. എന്നാൽ, സ്ക്രീനിങ് കമ്മിറ്റി ശിപാർശ ചെയ്താലും അത് തടഞ്ഞുവക്കാൻ അധികാരമുണ്ടെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറയുന്നു.

ഡി.ജി.പിയുടെ നിർദേശാനുസരണമുള്ള തുടരന്വേഷണത്തിന് എസ്.ഐ.ടി കൂടുതൽ സമയമെടുക്കുമെന്നതിനാൽ സ്ക്രീനിങ് കമ്മിറ്റി യോഗത്തിന് മുമ്പ് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സാധ്യത കുറവാണ്. റിപ്പോർട്ടിൻമേൽ നടപടി സ്വീകരിക്കുന്നതിൽ നടപടിക്രമങ്ങളുണ്ടെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറയുന്നത്.

നടപടിക്രമം പാലിക്കണം -മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​ന’ കേ​സ്​ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ചെ​ന്ന എ​സ്.​ഐ.​ടി റി​പ്പോ​ർ​ട്ടി​ൽ എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്​​കു​മാ​റി​നെ​തി​രെ ന​ട​പ​ടി വൈ​കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ളി​ൽ മാ​ധ്യ​മ​ങ്ങ​ളെ പ​രി​ഹ​സി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഓ​രോ ദി​വ​സ​വും മാ​ധ്യ​മ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന വാ​ർ​ത്ത​ക​ളാ​ണി​ത്. എ​ന്ത്​ പ്ര​സ​ക്​​തി​യാ​ണ്​ ആ ​വാ​ർ​ത്ത​ക്കു​ള്ള​ത്?. പ​ല വാ​ർ​ത്ത​ക​ളും കൊ​ടു​ത്ത​തി​നാ​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ധൃ​തി​യു​ണ്ടാ​കും. സ​ർ​ക്കാ​ർ മാ​റി​യി​ട്ടും അ​ജി​ത്​​കു​മാ​റി​ന്​ രാ​ഷ്ട്രീ​യ സം​ര​ക്ഷ​ണ​മെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ​ത​ന്നെ തീ​രു​മാ​നി​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​റി​ന്​ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​മു​ണ്ട്. എ​സ്.​ഐ.​ടി അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ വി​ളി​ച്ചു​വ​രു​ത്തി റി​പ്പോ​ർ​ട്ട്​ വാ​ങ്ങി ന​ട​പ​ടി​യെ​ടു​ക്കാ​നാ​കി​ല്ല. അ​ങ്ങ​നെ ന​ട​പ​ടി​യെ​ടു​ത്താ​ൽ ആ ​ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ട​തി​യി​ൽ പോ​കും. ന​ട​പ​ടി​ക്ര​മം പാ​ലി​ച്ചേ ന​ട​പ​ടി​യെ​ടു​ക്കാ​നാ​കൂ. റി​പ്പോ​ർ​ട്ട്​ ​​ ഇ​തു​വ​രെ സ​ർ​ക്കാ​റി​ന്‍റെ മു​ന്നി​ൽ എ​ത്തി​യി​ട്ടി​ല്ല. ഡി.​ജി.​പി​യു​ടെ മു​ന്നി​ലാ​ണ്​. ഡി.​ജി.​പി​യു​ടെ മു​ന്നി​ലി​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും എ​​ങ്ങ​നെ തീ​രു​മാ​ന​മെ​ടു​ക്കും?. മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്ന​ത്​ പോ​ലെ​യ​ല്ല ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്. അ​തി​ന്​ കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​മു​ണ്ട് -​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReportThiruvananthapuramLatest NewsKeralaADGP Ajit Kumar
News Summary - Rescue operation; Report against ADGP to be delayed
Next Story