ബസ്-െട്രയിൻ- വിമാന സർവീസുകൾ പുനഃരാരംഭിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം വിതച്ച ദുരിതത്തിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെത്തി. ചെങ്ങന്നൂർ, നെല്ലിയാമ്പതി അടക്കമുള്ള ചില പ്രദേശങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പാണ്ടനാട് നാലു പഞ്ചായത്തുകൾ ഒറ്റപ്പെട്ടു കിടക്കുകയാണ്. രണ്ടു ദിവസം കൂടി ഇവിടെ രക്ഷാ പ്രവർത്തനം വേണ്ടിവരുമെന്നാണ് കരുതുന്നത്. അതേസമയം, വെൺമണിയിലും ചെങ്ങന്നൂരും രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് എം.എൽ.എ സജിചെറിയാൻ അറിയിച്ചു.
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജനങ്ങളിലേക്ക് അവശ്യമരുന്ന് ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കാൻ ശ്രമം തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ ഇന്ന് ഹെലികോപ്റ്ററിൽ മെഡിക്കൽ സംഘം നെല്ലിയാമ്പതിയിൽ എത്തും. ഇവിടങ്ങളിൽ ഇടവിട്ട മഴ പെയ്യുന്നുണ്ട്.
അതേസമയം, ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി ബസ്-ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടിൽ ട്രെയിൽ സർവീസ് ആരംഭിച്ചു. 28 പാസഞ്ചറുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും. ഡിവിഷനിലെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയായതിനാൽ, ഏതാനും സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പാസഞ്ചർ/ എക്സ്പ്രസ് ട്രെയിൻ സർവീസുകളും ഇന്ന് പുനരാരംഭിക്കും.
റദ്ദാക്കിയ ട്രെയിനുകള്‍:
- കോച്ചുവേളി - ലോകമാന്യ തിലക് എക്സ്പ്രസ് (22114 )
- കൊച്ചുവേളി- യെശ്വന്ത്പൂര്‍ ട്രൈവീക്‍ലി എക്സ്പ്രസ് (12258 )
- കൊച്ചുവേളി- ചന്ദീഗര്‍ സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് (12217)
- എറണാകുളം- കെഎസ്ആര്‍ ബംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസ് (12678)
- എറണാകുളം- ഹസ്റത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617)
- എറണാകുളം- മഡ്ഗൌണ്‍ വീക്‍ലി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (10216)
- എറണാകുളം- ബനസ്വദി ബൈവീക്‍ലി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12683)
- പുനലൂര്‍- പാലക്കാട് പാലരുവി എക്സ്പ്രസ് (16791)
- പാലക്കാട്- പുനലൂര്‍ പാലരുവി എക്സ്പ്രസ് (16792)
- കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16308)
- കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081)
- തിരുവന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് (12082)
- മംഗളൂര്‍- നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് (16605)
- പുനലൂര്‍- കൊല്ലം പാസഞ്ചര്‍ (56366)
- കൊല്ലം- എടമന്‍ പാസഞ്ചര്‍ (56365)
- ആലപ്പുഴ- കായംകുളം പാസഞ്ചര്‍ (56377)
- കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍ (56362)
- നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍ (56363)
- എറണാകുളം- കൊല്ലം മെമു (66307)
- ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ (56371)
- എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ (56370)
- ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ (56375)
- എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ (56376)
- ഗുരുവായൂര്‍- തൃശൂര്‍ പാസഞ്ചര്‍ (56373)
- തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ (56374)
- ഗുരുവായൂര്‍- തൃശൂര്‍ പാസഞ്ചര്‍ (56043)
- തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ (56044)
- ഷൊര്‍ണൂര്‍- എറണാകുളം പാസഞ്ചര്‍ (56361)
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍:
- നാഗര്‍കോവില്‍- മാംഗളൂര്‍ ഏറനാട് എക്സ്പ്രസ് (16606) (20/8/18) നാഗര്‍കോവില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്ര റദ്ദ് ചെയ്തിരിക്കുന്നു. ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടും.
- ആലപ്പുഴ- ധന്‍ബദ് എക്സ്പ്രസ് (13352) (20/8/18) ആലപ്പുഴയില്‍ നിന്നും ചെന്നൈ സെന്‍ട്രല്‍ വരെയുള്ള യാത്ര റദ്ദ് ചെയ്തിരിക്കുന്നു. ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്നതായിരിക്കും.
- ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി (16341)
കൂടുതൽ വിമാന സർവീസുകളും ആരംഭിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം പ്രളയദുരിതത്തിൽ പെട്ട് സർവിസ് ഇൗ മാസം 26 വരെ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്ന് 28 അധിക സർവീസുകൾ നടത്തും. 10 ആഭ്യന്തര സർവീസുകളും 18 അന്താരാഷ്ട്ര സർവീസുകളുമാണ് നടത്തുക.
എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ അലയന്‍സ് എയര്‍ കൊച്ചിയിലെ നാവികസേന വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര വിമാന സര്‍വിസ് നടത്തി. 70 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾ കൊച്ചി-ബംഗളൂരു, കൊച്ചി-കോയമ്പത്തൂർ റൂട്ടുകളിലാണ് സർവിസ് നടത്തുന്നത്.
കോഴിക്കോട്ടുനിന്ന് അധിക സർവിസുകൾ നടത്തുന്നതിന് വിമാന കമ്പനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഇത്തിഹാദ് തുടങ്ങിയ കമ്പനികളിൽ കരിപ്പൂരിൽനിന്ന് സർവിസുകൾ നടത്തിയിരുന്നു.
കൂടാതെ, കോഴിക്കോട് നിന്നും പകൽ 12 മുതൽ വൈകീട്ട് ആറുവരെ മണിക്കൂറിൽ ആറ് വിമാനങ്ങൾക്ക് വരെ സർവിസ് നടത്താമെന്ന് അറിയിച്ച് ഡയറക്ടർ വാർത്തക്കുറിപ്പും ഇറക്കിയിട്ടുണ്ട്. രാവിലെയും രാത്രിയും കരിപ്പൂരിൽ തിരക്കേറിയ സമയമാണ്. മറ്റു സമയങ്ങളിൽ സർവിസ് നടത്താമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഒരേസമയം 12 വിമാനങ്ങൾ വരെ ഏപ്രണിൽ നിർത്തിയിടുന്നതിനും ഇവിടെ സൗകര്യമുണ്ട്. നിലവിൽ കോഡ് സി, ഡി ശ്രേണിയിലുള്ള വിമാനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
