രക്ഷാപ്രവർത്തനം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
text_fieldsആലപ്പുഴ: ‘രക്ഷാപ്രവർത്തനം’ കേസിൽ പ്രതികളായ മൂന്ന് പൊലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ല സെഷൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.
മുൻമുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി സേവിച്ച കേസിലെ മൂന്നും നാലും അഞ്ചും പ്രതികളായ ഷൈജു, വിപിൻ, അരുൺ എന്നിവരുടെ ജാമ്യഹരജിയാണ് പരിഗണിക്കുക. പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) വധശ്രമം ഉൾപ്പെടെ ചുമത്തിയതിന് ശേഷമാണ് കോടതിക്ക് മുന്നിൽ ഈ കേസ് എത്തുന്നത്.
ഒളിവിൽ പോയ ഗൺമാന്മാർ അടക്കമുള്ള അഞ്ച് പ്രതികളെയും ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. വീട്ടുകാരുൾപ്പെടെ ആരുമായും ബന്ധം പുലർത്തിയിട്ടില്ല. അതിനാൽ, പ്രതികളുടെ അഭിഭാഷകരുൾപ്പെടെയുള്ളവർ എസ്.ഐ.ടി നിരീക്ഷണത്തിലാണ്. ജാമ്യം നിഷേധിച്ചാൽ ഹൈകോടതിയെ സമീപിക്കുകയോ കോടതിയിൽ കീഴടങ്ങുകയോ ചെയ്യുമെന്നാണ് വിവരം. അതേസമയം, മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാരായ അനിൽകുമാർ, സന്ദീപ് എന്നിവർ ആലപ്പുഴ ജില്ല സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും. ഇരുവരും ആദ്യംനൽകിയ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തീർപ്പാക്കിയതിന് പിന്നാലെയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

