Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധുവിന്‍റെ കൊലപാതകം: സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റാൻ മാതാവിന്‍റെ അപേക്ഷ

text_fields
bookmark_border
മധുവിന്‍റെ കൊലപാതകം: സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റാൻ മാതാവിന്‍റെ അപേക്ഷ
cancel
Listen to this Article

കൊച്ചി: അട്ടപ്പാടിയിൽ മോഷണക്കുറ്റമാരോപിച്ച് ആദിവാസി യുവാവ് മധുവിനെ മർദിച്ച്​ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് മാതാവിന്‍റെ അപേക്ഷ.

സ്പെഷൽ പ്രോസിക്യൂട്ടർ സി. രാജേന്ദ്രന്​ കേസ് നടത്താൻ പരിചയക്കുറവുണ്ടെന്ന്​ കരുതുന്നതായും ഇദ്ദേഹത്തെ മാറ്റി അസി. സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോനെ നിയമിക്കണമെന്നുമാണ് മധുവിന്റെ അമ്മ മല്ലിയുടെ ആവശ്യം.

പാലക്കാട് മണ്ണാർക്കാട് സ്പെഷൽ കോടതിയിൽ ജൂൺ എട്ടിനും ഒമ്പതിനും വിസ്താരത്തിനിടെ സാക്ഷികളായ ഉണ്ണികൃഷ്‌ണൻ, ചന്ദ്രൻ എന്നിവർ കൂറുമാറിയിരുന്നു. ഈ സമയം താനും കോടതിയിലുണ്ടായിരുന്നെന്നും സ്പെഷൽ പ്രോസിക്യൂട്ടറുടെ നടപടികൾ തൃപ്തികരമല്ലെന്ന്​ പൊലീസിന്റെ റിപ്പോർട്ടിലുണ്ടെന്നും മല്ലിയുടെ അപേക്ഷയിൽ പറയുന്നു.

നിലവിലെ രീതിയിൽ വിചാരണ തുടർന്നാൽ പ്രതികൾ രക്ഷപ്പെടുമെന്ന ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - request to change Special Prosecutor in Madhu murder
Next Story