നെടുമ്പാശ്ശേരി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ഏർപ്പെടുത്തിയ ക്രമീകരണങ്ങളുടെ ഭാഗമായാണിത്.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസിെൻറയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറയും നിർദേശപ്രകാരം 30 വരെയാണ് കർശന സുരക്ഷ ഏർപ്പെടുത്തിയത്.
വിമാനത്താവളത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങൾ വിശദമായി പരിശോധിച്ചശേഷമേ കടത്തിവിടൂ. സി.ഐ.എസ്.എഫ് സുരക്ഷ പരിശോധനകൾക്കായി അംഗബലം കൂട്ടി.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കും. സംശയം തോന്നിയാൽ ചോദ്യം ചെയ്യും. യാത്രക്കാർക്ക് വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പുള്ള ലാഡർ പോയൻറ് ചെക്കിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.