റിപ്പബ്ലിക് ദിന പരേഡ്: കേരളവും മഹാരാഷ്ട്രയും പുറത്ത്; പ്രതിഷേധം ശക്തം
text_fields
ന്യൂഡൽഹി/തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ പശ്ചിമബംഗാളിനു പുറമെ കേരളത്തിെൻറയും മഹാരാഷ്ട്രയുടെയും നിശ്ചലദൃശ്യങ്ങൾ വിലക്കിയതോടെ വിവാദം കനക്കുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നിലപാടെടുത്തതാണ് കേന്ദ്ര വിലക്കിന് കാരണമെന്ന് സംസ്ഥാനങ്ങൾ കുറ്റപ്പെടുത്തി.
കേരളം, പശ്ചിമബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾ മൂന്നാം ഘട്ട പരിശോധന വരെ എത്തിയിരുന്നു. തെങ്ങിൻതോപ്പു നിറഞ്ഞ കായൽ പശ്ചാത്തലത്തിൽ സംസ്ഥാനത്തിെൻറ കലാപാരമ്പര്യം വിളിച്ചോതുന്ന നിശ്ചലദൃശ്യമാണ് കേരളം നിർദേശിച്ചത്.
കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, കഥകളി, തെയ്യം, ചെണ്ടകൊട്ട് തുടങ്ങിയ സാംസ്കാരിക ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ധ സമിതിക്കു മുന്നിൽ കേരളം അവതരിപ്പിച്ചത്. ബംഗാളിൽ നിന്നുള്ള ബപ്പ ചക്രവർത്തിയാണ് കേരളത്തിെൻറ നിശ്ചലദൃശ്യം സാക്ഷാത്കരിച്ചത്. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയിൽ മൂന്നാം ഘട്ടത്തിലാണ് കേരളത്തെ പുറന്തള്ളിയത്. 16 സംസ്ഥാനങ്ങൾ ഉൾപ്പെടെ 22 എണ്ണത്തിനാണ് കേന്ദ്രം അനുമതി നൽകിയത്. കലാമൂല്യമുള്ള ദൃശ്യം എന്തിന് ഒഴിവാക്കിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് മന്ത്രി എ.കെ. ബാലൻ ആവശ്യെപ്പട്ടു.
എല്ലാറ്റിനെയും രാഷ്ട്രീയമായി കണ്ടാൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിദഗ്ധ സമിതി ആവശ്യപ്പെട്ട പ്രകാരം തിരുത്തലുകൾ വരുത്തിയാണ് ദൃശ്യങ്ങൾ അവതരിപ്പിച്ചതെന്നും തള്ളിയതിെൻറ കാരണം പ്രതിരോധ മന്ത്രാലയം അറിയിച്ചില്ലെന്നും കേരള ഹൗസ് റെസിഡൻറ് കമീഷണർ പുനീത് കുമാർ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിൽ ഉൾപ്പെടെ കേന്ദ്രസർക്കാറിനെ ശക്തമായി എതിർക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. ബി.ജെ.പിയുമായി ഇടഞ്ഞ് ശിവസേന അടുത്തിടെ സഖ്യസർക്കാറുണ്ടാക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. അതിനാൽത്തന്നെ കേന്ദ്രനടപടിക്കു പിന്നിൽ രാഷ്ട്രീയമാണെന്ന് വിമർശനമുണ്ട്.
പൗരത്വ വിഷയത്തിൽ കേന്ദ്രം നടത്തുന്ന പ്രതികാര നടപടിയാണിതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയുടെ നിശ്ചലദൃശ്യം തള്ളിയതിനെ തുടർന്ന് എൻ.സി.പി നേതാവ് സുപ്രിയ സുലെ, ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്നിവർ രംഗത്തുവന്നു. അതേസമയം, പലഘട്ടങ്ങളിലായി വിദഗ്ധ സമിതി പരിഗണിച്ച ശേഷമാണ് നിശ്ചലദൃശ്യം തഴഞ്ഞതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കേരളത്തിേൻറത് കണ്ടുമടുത്ത ടാബ്ലോ –വിദഗ്ധ സമിതി
ന്യൂഡല്‍ഹി: തുടര്‍ച്ചയായി വള്ളംകളിയും പുലികളിയും കണ്ടുമടുത്തതിനാലാണ് റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിെൻറ ടാബ്ലോക്ക് അവസരം നഷ്ടപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയത്തിെൻറ വിദഗ്ധ സമിതി അംഗം ജയപ്രദ മേനോൻ. എത്രയോ കാലങ്ങളായി പുലികളിയും വള്ളംകളിയും മോഹിനിയാട്ടവുമൊക്കെ തുടര്‍ച്ചയായി അവതരിപ്പിക്കുന്നു. കലാകാരന്മാരുടെ സമിതിയാണ് ടാബ്ലോ തിരഞ്ഞെടുക്കുന്നത്. അല്ലാതെ അതിനുപിന്നില്‍ രാഷ്ട്രീയമായ ഒരു കാരണവുമില്ല. കേരളം ഇത്തവണ നൽകിയ മാതൃകയിൽ ഒരുതരത്തിലുള്ള പുതുമയുമില്ല. അതുകൊണ്ടുമാത്രമാണ് അവസരം നഷ്ടപ്പെട്ടതെന്നും അവർ പറഞ്ഞു.
തെങ്ങിൻതോപ്പു നിറഞ്ഞ കായൽ തുരുത്തിെൻറ പശ്ചാത്തലത്തിൽ ആനയെഴുന്നള്ളിപ്പ്, തെയ്യം, കഥകളി, ചെണ്ടകൊട്ട്, മോഹിനിയാട്ടം എന്നിവയാണ് കേരളം നൽകിയ മാതൃകയിലുണ്ടായിരുന്നത്. ബംഗാളില്‍ നിന്നുള്ള കലാകാരന് ബപ്പ ചക്രവര്‍ത്തിയാണ് കേരളത്തിെൻറ ടാബ്ലോ തയാറാക്കിയിരുന്നത്. റിപ്പബ്ലിക് ദിന പരേഡില്‍ കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങളുടെ ടാബ്ലോക്ക് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദത്തിലായതോടെയാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
