Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലോത്സവ...

കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗം: അറസ്റ്റ്​ ചെയ്താൽ ജാമ്യത്തിൽ വിടാൻ ഉത്തരവ്​

text_fields
bookmark_border
കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗം: അറസ്റ്റ്​ ചെയ്താൽ ജാമ്യത്തിൽ വിടാൻ ഉത്തരവ്​
cancel

കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് ചാനൽ പ്രവർത്തകരെ അറസ്റ്റ്​ ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന്​ ഹൈകോടതി. തിരുവനന്തപുരം കന്‍റോൺമെന്‍റ്​ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ട റിപ്പോർട്ടർ ചാനൽ കൺസൾട്ടിങ് എഡിറ്റർ കെ. അരുൺകുമാർ, സബ് എഡിറ്റർ എസ്. ഷഹബാസ് അഹമ്മദ്​ എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ്​ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്​. ​

പൊലീസിന്‍റെ വിശദീകരണം തേടിയ കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി. കുട്ടിക്കും രക്ഷിതാക്കൾക്കും പരാതിയില്ലെങ്കിൽ പബ്ലിസിറ്റിക്ക്​ വേണ്ടിയാണോ കേസെടു​ത്തതെന്ന്​ ഹരജി പരിഗണിക്കുന്നതിനിടെ കോടതി വാക്കാൽ ചോദിച്ചു.

കലോത്സവത്തിൽ ഒപ്പനയുടെ റിപ്പോർട്ടിങ്ങിനിടെ ദ്വയാർഥ പ്രയോഗം നടത്തിയെന്ന്​ ആരോപിച്ച് ശിശുക്ഷേമസമിതി നൽകിയ പരാതിയിലാണ്​ പോക്സോ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്. തങ്ങൾക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന്​ ഹരജിയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bailSchool Kalolsavamarrest
News Summary - School Kalolsavam reporting case against Reporter TV: Order to release on bail if arrested
Next Story