റിപ്പോർട്ടർ ടി.വി കേസ്: അഗസ്റ്റിൻ സഹോദരന്മാരെ തള്ളിപ്പറഞ്ഞ് സ്വന്തം അഭിഭാഷകൻ
text_fieldsബംഗളൂരു: വാർത്താവിലക്ക് ഹരജിയിൽ റിപ്പോർട്ടർ ടി.വിക്ക് ബംഗളൂരു കോടതി പിഴയിട്ടതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. റിപ്പോർട്ടർ ടി.വി ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരെ സ്വന്തം അഭിഭാഷകൻ തന്നെ കോടതിയിൽ തള്ളിപ്പറഞ്ഞുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
റിപ്പോർട്ടർ ടി.വി ഉടമകൾ കേരളത്തിൽ നടത്തിയ തട്ടിപ്പുകളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് അവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ തന്നെ കോടതിയെ ബോധിപ്പിച്ചു. കേരളത്തിൽ ഇവർ നടത്തിയ തട്ടിപ്പിനെ കുറിച്ച് തനിക്ക് ധാരണയുണ്ടായിരുന്നില്ല. റിപ്പോർട്ടർ ടി.വി ഉടമകൾ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ സമർപ്പിച്ച ഹരജി പിൻവലിക്കുന്നതിനായി അപേക്ഷ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, മുട്ടിൽ മരംമുറിക്കേസ് ഉൾപ്പടെയുള്ളവയിൽ തങ്ങൾക്കെതിരായ വാർത്തകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ടർ ടി.വി ഉടമകൾ ബംഗളൂരു കോടതിയെ സമീപിക്കുകയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളിൽ വന്ന വാർത്തകൾക്കൊപ്പം വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന വാർത്തകളും നീക്കണമെന്ന് അഗസ്റ്റിൻ സഹോദരന്മാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ എതിർകക്ഷികളെ കേൾക്കാതെ മുട്ടിൽ മരംമുറി, മാങ്കോ ഫോൺ തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട വാർത്തകൾ പിൻവലിക്കാൻ കോടതി ഉത്തരവിട്ടു.
തുടർന്ന് തെറ്റായ വിവരങ്ങൾ നൽകി സമ്പാദിച്ച വിധിക്കെതിരെ വിവിധ മാധ്യമസ്ഥാപനങ്ങൾ കോടതിയെ സമീപിക്കുകയും സത്യവാങ്മൂലം നൽകുകയും ചെയ്തു. ഈ വാർത്തകൾ എല്ലാം പൊലീസ്, കോടതി നടപടികളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തവയാണെന്നും വസ്തുതാവിരുദ്ധമായതൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി.
പിന്നീട് മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജി പിൻവലിക്കാൻ ബെംഗളൂരു കോടതിയിൽ റിപ്പോർട്ടർ ടി വി. അപേക്ഷ നൽകുകയും ചെയ്തു. എന്നാല്‍, റിപ്പോര്‍ട്ടര്‍ ടിവിയുടേത് തെറ്റിദ്ധരിപ്പിക്കുകയും സമയം കളയുകയും ചെയ്യുന്ന ഗുരുതര നടപടിയാണെന്നും കോടതി കണ്ടെത്തുകയായിരുന്നു. പിന്നീട് ചാനലിന് 10,000 രൂപ പിഴയിടുകയും ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

