ശ്മശാനത്തിന് അനുമതി നൽകാൻ റിപ്പോർട്ട്: തിരുവനന്തപുരം ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ നടപടി
text_fieldsകോഴിക്കോട് : ശ്മശാനത്തിന് അനുമതി നൽകാൻ റിപ്പോർട്ട് സമർപ്പിച്ച തിരുവനന്തപുരം ഡെപ്യൂട്ടി തഹസിൽദാർ കെ.ജി മോഹനെതിരെ നടപടി. പേരൂർക്കട വില്ലേജിൽ ചാർജ് ഓഫിസറുടെ ചുമതല വഹിച്ചിരുന്ന 2015ൽ നൽകിയ തെറ്റായ റിപ്പോർട്ടിന്റെ പേരിലാണ് അച്ചടക്ക നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്.
സെമിത്തേരി നിർമിക്കാന്നതിനായി പാളയം സെ ന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചാണ് അപേക്ഷ സമർപ്പിച്ചത്. ഈ അപേക്ഷയിന്മേൽ തൈറ്റായ റിപ്പോർട്ട് നൽകിയതിനാണ് നടപടി. ഒരു വാർഷിക വേതന വർധനവ് തടഞ്ഞാണ് അച്ചടക്ക നടപടി തീർപ്പാക്കിയത്.
തിരുവനന്തപുരം നഗരസഭയിലെ കാച്ചാണി വാർഡിൽ ഈയ്യക്കുഴി പ്രദേശത്തെ സെമിത്തേരി നിർമാണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ വേണ്ടത്ര ജാഗ്രത കാണിക്കാതെ റിപ്പോർട്ടി നൽകിയെന്ന് കണ്ടെത്തിയരുന്നു. അപേക്ഷ നൽകിയ ഭൂമിയോട് ചേർന്ന് വരുന്ന ഭാഗത്തു മറ്റു കൈവശക്കാൻ ഇല്ലായെന്നും പുറമ്പോക്കിൽ ഉൾപ്പെടാത്ത സ്ഥലം ശ്മശാനത്തിനു അനുമതി നല്കാവുന്നതാണെന്നും കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ മോഹൻ രോഖപ്പെടുത്തി.
ഈ വിഷയത്തിൽ തിരുവനന്തപുരം താലൂക്ക് ഓഫിലെ ഡെപ്യൂട്ടി തഹസിൽദാർ (ചാർജ് ഓഫീസർ) ആയിരുന്ന കെ.ജി മോഹനതിരെ വകുപ്പുതല നടപടി സ്വീകരിക്കമെന്നാണ് വിജിലൻസ് ഡയറക്ടർ 2021ൽ ശിപാർശ ചെയ്തിരുന്നു. 2022ൽ കുറ്റപത്രവും സമർപ്പിച്ചു.
തുടർന്ന് 2023ൽ കെ.ജി മോഹൻ നൽകിയ വിശദീകരണത്തിൽ റിപ്പോർട്ടിലെ തെറ്റ് സമ്മതിച്ചു. അപേക്ഷാധാരമായ ഭൂമിയോട് ചേർന്ന് സ്ഥലപരിശോധന നടത്തിയ സമയം ആൾ താമസമില്ലാതിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നതിന് പകരം മറ്റ് കൈവശങ്ങൾ ഇല്ലായെന്ന് തെറ്റായി റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്ന് കെ.ജി മോഹനൻ അംഗീകരിച്ചു. ഈ തെറ്റ് മനപൂർവം ചെയ്തതല്ലെന്ന് മറുപടി നൽകി.
പാളയം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് സമർപ്പിച്ച അപേക്ഷയിൽ തിരുവനന്തപുരം തഹസിൽദാറുടെ നിർദേശപ്രകാരം 2015 ജൂലൈ 22നാണ് സ്ഥല പരിശോധന നടത്തി മോഹൻ റിപ്പോർട്ട് നൽകിയത്. അപേക്ഷാസ്പദമായ 41496, 41497, 41498, 41499, 41500 എന്നീ തണ്ടപ്പേരിൽ ഉൾപ്പെട്ട ഒന്നായി സ്ഥിതി ചെയ്യുന്ന 80.55 സെന്റ് ഭൂമി മെയിൻ റോഡിന് വടക്കും, ഡോൺബോസ്കോ, മേരി ട്രീസ എന്നിവരുടെ വസ്തുവിന് പടിഞ്ഞാറും, മറ്റ് ചർച്ചുകളുടെ സെമിത്തേരിക്ക് കീഴടക്കും, ഇടറോഡിന് തെക്ക് ഭാഗത്തുമായി സ്ഥിതി ചെയ്യുന്നുവെന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തി..
അപേക്ഷയാസ്പദമായ ഭൂമിയോട് ചേർന്ന് വരുന്ന ഭാഗത്ത് മറ്റ് കൈവശങ്ങൾ ഇല്ലായെന്നും പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെട്ടതും ആയിരുന്നില്ലെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി. അതിനാൽ സെമിത്തേരിക്ക് അനുമതി നൽകാമെന്നായിരുന്നു റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

