നഴ്സുമാരുടെ ശമ്പളം: ഉദ്യോഗസ്ഥതല സമിതി ശിപാർശ സർക്കാറിന് സമർപ്പിച്ചു
text_fieldsതിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കു സുപ്രീംകോടതി നിയമിച്ച കമ്മിറ്റി നിർണയിച്ച ശമ്പളം നൽകണമെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതി ശിപാർശ. 200 കിടക്കകൾക്ക് മുകളിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സർക്കാർ നഴ്സുമാരുടെ ശമ്പളം നൽകണമെന്നും 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് 20,000 രൂപ ശമ്പളം നൽകണമെന്നുമാണ് കമ്മിറ്റി നിർദേശിച്ചിരുന്നത്.
ശിപാർശ നടപ്പായാലുള്ള ശമ്പളഘടന: 50 കിടക്കകൾവരെ- 20,000 രൂപ, 50 മുതൽ 100 വരെ കിടക്കകൾ- 20,900 രൂപ. 100 മുതൽ 200 വരെ കിടക്കകൾ- 25,500 രൂപ, 200ന് മുകളിൽ കിടക്കകൾ- 27,800 രൂപ. ട്രെയിനി നിയമനത്തെ നഴ്സുമാരുടെ സംഘടനകൾ എതിർക്കുന്നുണ്ട്.
എന്നാൽ, ട്രെയിനി കാലാവധി ഒരുവർഷമായി നിജപ്പെടുത്തണമെന്ന് ശിപാർശ ചെയ്തതായാണ് വിവരം. റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. പരിശോധിച്ചശേഷം മിനിമം വേജസ് അഡ്വൈസറി കമ്മിറ്റിക്ക് റിപ്പോർട്ട് മുഖ്യമന്ത്രി കൈമാറി. നഴ്സുമാരുടെ ശമ്പളം സംബന്ധിച്ച് ശിപാർശകൾ നൽകാൻ തൊഴിൽ അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനും ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ലേബർ കമീഷണർ കെ. ബിജു എന്നിവർ അംഗങ്ങളുമായ സമിതിയെ നിയോഗിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
