എഴുപതോളം പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്
text_fieldsകൊച്ചി: ഒാഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായ മത്സ്യെത്താഴിലാളികളിൽ 70ഒാളം പേരെക്കൂടി രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. 96 പേരെക്കൂടി ഇനിയും കെണ്ടത്താനുണ്ടന്നായിരുന്നു ഇന്ന് രാവിലെ ഒൗദ്യോഗികമായി ലഭിച്ചിരുന്ന വിശദ്ദീകരണം.
രാവിലെ കൊച്ചിയിൽ നാലു ബോട്ടുകളിലായി 36 പേർ തീരത്തണഞ്ഞു. കൊച്ചിയിൽ നിന്നു പോയ മൂന്നു ബോട്ടുകൾ ലക്ഷദ്വീപിലെ ബിത്ര െഎലൻറിൽ എത്തിയതായും ഇതിൽ നിന്ന് മലയാളികളുൾപ്പെടെ 32 തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. നേവി രക്ഷപ്പെടുത്തിയ 11 പേരെയും കൊണ്ട് കപ്പൽ കൊച്ചി നേവൽ ബേസിലേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം, ഇനിയും ബോട്ടുകൾ കണ്ടു കിട്ടാനുണ്ട്. തൊഴിലാളികൾ ഇനിയും തിരിച്ചെത്താനുണ്ടെന്നും രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്നും ആരോപിച്ച് തിരുവനന്തപുരം പൂവാർ ഉച്ചക്കടയിൽ ജനങ്ങൾ റോഡ് ഉപരോധിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
